Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യാത്ര കഴിഞ്ഞെത്തിയ അമ്മയെ കാണാൻ ഓടിയെത്തിയപ്പോൾ അമ്മയോടിച്ച കാറിന്റെ അടിയിൽ പെട്ട് രണ്ടു വയസ്സുകാരിക്കു ദാരുണ മരണം; ഹൃദയം പൊട്ടി നുറുങ്ങി ജോർജ്ജും ബിസ്മിയും; ആര്യങ്കാവിലെ കുടുംബത്തിനുണ്ടായ ദുരന്തത്തിൽ കണ്ണീർവാർത്ത് സുഹൃത്തുക്കളും കുടുംബാഗങ്ങളും

യാത്ര കഴിഞ്ഞെത്തിയ അമ്മയെ കാണാൻ ഓടിയെത്തിയപ്പോൾ അമ്മയോടിച്ച കാറിന്റെ അടിയിൽ പെട്ട് രണ്ടു വയസ്സുകാരിക്കു ദാരുണ മരണം; ഹൃദയം പൊട്ടി നുറുങ്ങി ജോർജ്ജും ബിസ്മിയും; ആര്യങ്കാവിലെ കുടുംബത്തിനുണ്ടായ ദുരന്തത്തിൽ കണ്ണീർവാർത്ത് സുഹൃത്തുക്കളും കുടുംബാഗങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

തെന്മല(കൊല്ലം) : അമ്മ ഓടിച്ച കാറിനടിയിൽപ്പെട്ട് രണ്ടുവയസ്സുകാരി മരിച്ചു. ആര്യങ്കാവ് പോത്തനാമലയിൽ ജോർജ് തോമസിന്റെയും ബിസ്മിയുടെയും മകളായ ജോസിയ ജോർജാണ് മരിച്ചത്. മാതാപിതാക്കൾ പുറത്തുപോയി തിരികെ വീട്ടിലേക്കെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

ചൊവ്വാഴ്ച ജോർജ് തോമസും ബിസ്മിയും പുനലൂരിൽ പോയിരുന്നു. തിരികെ ആര്യങ്കാവിലെ വീട്ടിലേക്ക് എത്തുമ്പോഴായിരുന്നു സംഭവം. ബിസ്മി ആയിരുന്നു കാർ ഓടിച്ചിരുന്നത്. അച്ഛനുമമ്മയും എത്തിയതറിഞ്ഞ് കുട്ടി കാറിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു. കാറിനു മുന്നിലേക്ക് ഓടിവന്ന കുട്ടിയുടെ ദേഹത്ത് കാർ തട്ടി.

പരിക്കേറ്റ കുട്ടിയെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശവസംസ്‌കാരം ഇന്നുരാവിലെ 10.30-ന് ആര്യങ്കാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP