Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിട പറഞ്ഞത് ഇന്ദിരാഗാന്ധിയേയും എം കരുണാനിധിയേയും അറസ്റ്റു ചെയ്ത ഓഫീസർ; മധുര അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി ജീവിതം തുടങ്ങി സിബിഐ ഡയറക്ടർ പദവി വരെ എത്തിയ വി ആർ ലക്ഷ്മി നാരായണൻ രാജ്യം കണ്ട മികച്ച പൊലീസ് ഓഫീസർമാരിൽ ഒരാൾ; ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ സഹോദരന്റെ സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്‌ച്ച

വിട പറഞ്ഞത് ഇന്ദിരാഗാന്ധിയേയും എം കരുണാനിധിയേയും അറസ്റ്റു ചെയ്ത ഓഫീസർ; മധുര അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി ജീവിതം തുടങ്ങി സിബിഐ ഡയറക്ടർ പദവി വരെ എത്തിയ വി ആർ ലക്ഷ്മി നാരായണൻ രാജ്യം കണ്ട മികച്ച പൊലീസ് ഓഫീസർമാരിൽ ഒരാൾ; ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ സഹോദരന്റെ സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അന്തരിച്ച മുൻ സിബിഐ ഡയറക്ടർ വി ആർ ലക്ഷ്മിനാരായണന്റെ സംസ്‌കാരം ചൊവ്വാഴ്ച നടക്കും. ഇന്ന് രാവിലെ ചെന്നൈ എഗ്മോറിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ സഹോദരനാണ്.

1951 ബാച്ചിലെ ഐപിഎസ് ഓഫീസറായ ലക്ഷ്മിനാരായണൻ രാജ്യം കണ്ട മികച്ച ഐപിഎസ് ഓഫീസർമാരിൽ ഒരാളായിരുന്നു. മധുരയിലെ അസിസ്റ്റന്റ് സൂപ്രണ്ടന്റായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1977 ഒക്ടോബർ 3ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തത് ലക്ഷ്മിനാരായണൻ ആയിരുന്നു. തമിഴ്‌നാട് ഡിജിപിയായിരിക്കുമ്പോൾ ഡിഎംകെ നേതാവ് എം കരുണാനിധിയെ അറസ്റ്റ് ചെയ്തതും ലക്ഷ്മിനാരായണനായിരുന്നു. ദീർഘ കാലം തമിഴ്‌നാട് ഡിജിപിയായിരുന്ന ഇദ്ദേഹം 1985 ലാണ് സർവീസിൽ നിന്ന് വിരമിച്ചത്.

വിരമിച്ച ശേഷം തന്റെ പെൻഷൻ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധപ്രവർത്തനങ്ങൾക്കായാണ് വിനിയോഗിച്ചത്. കേരളത്തിൽ കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP