Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോളിവുഡ് താരം സയിദ് ജഫ്രി അന്തരിച്ചു; ഓർമയായത് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ

ബോളിവുഡ് താരം സയിദ് ജഫ്രി അന്തരിച്ചു; ഓർമയായത് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ

ലണ്ടൻ: പ്രശസ്ത ബോളിവുഡ് താരം സയീദ് ജഫ്രി (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ലണ്ടനിൽ വച്ചായിരുന്നു അന്ത്യം.

അനന്തരവൾ ഷഹീൻ അഗർവാളാണ് മരണ വാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഗാന്ധി, എ പാസേജ് ടു ഇന്ത്യ, ദി ഫാർ പവലിയൻസ്, മൈ ബ്യൂട്ടിഫുൾ ലൗഡ്രേറ്റ്, റാം തേരി ഗംഗ മൈലി, ദിൽ, ഷത്രഞ്ജ് കെ ഖിലാഡി, അജൂബ എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രമുഖ ചിത്രങ്ങൾ. മൂന്ന് തവണ മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയിട്ടുണ്ട്.

നടി മധൂർ ജഫ്രിയാണ് ആദ്യ ഭാര്യ. ഇവരിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം 1980ൽ ജന്നിഫർ ജഫ്രിയെ വിവാഹം ചെയ്തു.

ഓൾ ഇന്ത്യ റേഡിയോയിലൂടെയാണ് ജഫ്രി കരിയർ ആരംഭിച്ചത്. ഷേക്‌സ്പിയർ നാടകങ്ങളുമായി അമേരിക്കൻ പര്യടനം നടത്തിയ ആദ്യ ഇന്ത്യക്കാരാണു അദ്ദേഹം. അമേരിക്കയിൽ നിന്നു നാടകത്തിൽ ബിരുദം നേടി. നാടകങ്ങൾക്കു നൽകിയ സംഭവനകൾ കണക്കിലെടുത്ത് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ ബഹുമതി ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സയിദ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP