Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫിലിം എഡിറ്റർ വിൽസൻ ഡിക്രൂസ് അന്തരിച്ചത് പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന്; മോഹൻലാൽ ചിത്രം ഫ്‌ളാഷിന്റെ എഡിറ്ററിന്റെ അന്ത്യം സ്വവസതിയിൽ വിശ്രമത്തിലിരിക്കെ

ഫിലിം എഡിറ്റർ വിൽസൻ ഡിക്രൂസ് അന്തരിച്ചത് പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന്; മോഹൻലാൽ ചിത്രം ഫ്‌ളാഷിന്റെ എഡിറ്ററിന്റെ അന്ത്യം സ്വവസതിയിൽ വിശ്രമത്തിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; ഫിലിം എഡിറ്ററായിരുന്ന വിൽസൻ ഡിക്രൂസ് (57) അന്തരിച്ചു. പമേഹ രോഗം മൂർച്ഛിച്ച് കാൽ മുറിച്ചു മാറ്റേണ്ടി വന്ന വിൽസൻ ഡിക്രൂസ് നാലു വർഷമായി ചേവായൂർ കിഫ്‌കൊ നഗർ പൊലീസ് ഹൗസിങ് കോളനിയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു.

സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഫ്‌ളാഷ്, ശങ്കർ സംവിധാനം ചെയ്ത ഫയർ, സുന്ദർദാസ് സംവിധാനം ചെയ്ത ആകാശം എന്നീ സിനിമകളുടെ എഡിറ്റിങ് നിർവഹിച്ചു.1980 ൽ ചെന്നൈയിലെത്തിയ വിൽസൻ ഡിക്രൂസ് അക്കാലത്തെ പ്രശസ്ത ഫിലിം എഡിറ്ററായിരുന്ന കെ.നാരായണന്റെ സഹായിയായി 4 വർഷം കഴിഞ്ഞു.

എൽ.ഭൂമിനാഥന്റെ അസോഷ്യേറ്റ് എഡിറ്ററായി 1984 മുതൽ 2002 വരെ പ്രവർത്തിച്ചു. ഇതിനു ശേഷം സ്വതന്ത്ര എഡിറ്ററായി പ്രവർത്തനം തുടങ്ങിയെങ്കിലും പ്രമേഹത്തെ തുടർന്ന് ചെന്നൈയിൽ നിന്ന് തിരിച്ചുപോരുകയായിരുന്നു.ഭാര്യ: ഷർമ്മിള. മക്കൾ: പവിൻ, പ്രസിൻ, പമിത. സഹോദരൻ : ജയരാജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP