Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല അന്തരിച്ചു; വിട പറഞ്ഞത് വർണ വിവേചനത്തിനെതിരെ പോരാടി ആഫ്രിക്കക്കാരുടെ മനസിൽ ഇടംപിടിച്ച ധീര വനിത

നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല അന്തരിച്ചു; വിട പറഞ്ഞത് വർണ വിവേചനത്തിനെതിരെ പോരാടി ആഫ്രിക്കക്കാരുടെ മനസിൽ ഇടംപിടിച്ച ധീര വനിത

ജൊഹാനസ്ബർഗ്: ദക്ഷിണാഫിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ മണ്ഡേലയോടൊപ്പം പോരാടിയ ഇവരെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മണ്ടേലയുടെ രണ്ടാം ഭാര്യയായിരുന്നു വിന്നി. 1996ലാണ് ഇരുവരും വിവാഹമോചിതരായത്.

ദീർഘകാലമായി തുടരുന്ന അസുഖത്താലാണു മരണമെന്നു കുടുംബത്തിന്റെ വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അസുഖം മൂലം ഈ വർഷം ആദ്യം മുതൽ നിരന്തരം വിന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണസമയം കുടുംബാംഗങ്ങൾ സമീപത്തുണ്ടായിരുന്നു.

1936ൽ ഈസ്റ്റേൺ കേപ്പിലാണു വിന്നി ജനിച്ചത്. സാമൂഹിക പ്രവർത്തനവുമായി മുന്നോട്ടുപോകവെ, 22 വയസ്സുള്ളപ്പോഴാണു വിന്നി നെൽസൺ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958ൽ ഇരുവരും വിവാഹിതരായി. അധികം വൈകാതെ തന്നെ നെൽസൺ മണ്ടേല ഒളിവിൽ പോകുകയും പിന്നീടു പിടിയിലാവുകയുമായിരുന്നു. അദ്ദേഹം ജയിലിൽ കഴിഞ്ഞ 27 വർഷക്കാലം രണ്ടു മക്കളെ വളർത്തുന്നതിനൊപ്പം വർണവിവേചനത്തിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോയതും വിന്നിയായിരുന്നു.

1996ൽ വിവാഹമോചിതയായെങ്കിലും പേരിന്റെ അറ്റത്തുള്ള മണ്ടേല വിട്ടുകളയാൻ അവർ ഒരുക്കമായിരുന്നില്ല. വിവാഹമോചനത്തിനുശേഷവും മണ്ടേലയുമായുള്ള ബന്ധം അവർ നിലനിർത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP