Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ് ഭീതിക്കിടെ തിരുവനന്തപുരത്ത് പനി ബാധിച്ച് യുവതി മരിച്ചു; മരിച്ചത് തിരുവല്ലയിൽ നിന്ന് രണ്ടാഴ്‌ച്ച മുമ്പ് പനി ബാധിച്ച് എത്തിയ കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിനിയായ യുവതി; ചികിൽസയിലിരിക്കെ സ്രവ പരിശോധന നടത്തിയെങ്കിലും രോഗബാധ കണ്ടെത്താൻ സാധിച്ചില്ല; വീണ്ടും പരിശോധന നടത്തുമെന്നും ആവശ്യമെങ്കിൽ പോസ്റ്റുമോർട്ടം ചെയ്യുമെന്നും അധികൃതർ; സംസ്‌ക്കാര ചടങ്ങിന് കൊറോണ പ്രോട്ടോക്കോൾ പാലിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19 ഭീതിക്കിടെ തിരുവനന്തപുരത്ത് പനി ബാധിച്ച യുവതി മരിച്ചു. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിനിയായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണമടഞ്ഞ്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. അമ്പലത്തിൻകാല സുരേഷ് ഭവനിൽ പരേതനായ ജയകുമാർ ശ്രീകുമാരി ദമ്പതികളുടെ മകൾ ദിവ്യയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ഫെബ്രുവരി 28ന് തിരുവല്ലയിൽ നിന്ന് പനി ബാധിച്ച് നാട്ടിലെത്തി.

ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആദ്യവും തുടർന്ന് കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിൽസ തേടി. 13ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസയിലിരിക്കെ സ്രവ പരിശോധന നടത്തിയെങ്കിലും രോഗബാധയൊന്നും കണ്ടെത്താനായില്ല. വീണ്ടും പരിശോധന നടത്തുമെന്നും ആവശ്യമെങ്കിൽ പോസ്റ്റ് മോർട്ടം ചെയ്യുമെന്നും അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. സ്രവ പരിശോധനാ റിപ്പോർട്ടിന് മുമ്പ് മൃതദേഹം സംസ്‌ക്കരിച്ചാൽ കൊണോറ പ്രോട്ടോക്കോൾ പാലിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP