Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാല് മാസം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ അവസ്ഥയിൽ

നാല് മാസം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ അവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നാല് മാസം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ. മുഴപ്പിലങ്ങാട് ബീച്ചിന് സമീപം തസ്മി മൻസിലെ അഫ്ടീനയാണ് പൊള്ളലേറ്റതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിലുള്ള യുവതിയെ പരിയാരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന അജ്മലുമായി നാല് മാസം മുമ്പായിരുന്നു വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. പരേതനായ പോക്കറുടെയും റഹ്മത്തിന്റെയും മകളാണ്. എടക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP