Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർമ്മയായത് തമിഴ്- മലയാള സാഹിത്യത്തെ കൂട്ടിയിണക്കിയ പ്രധാന കണ്ണി; പടയണിയെ പറ്റി വരെ തന്റെ തൂലികയാൽ എഴുതിയ തമിഴ് കഥാകൃത്ത് എ.എം. സാലന് വിട പറഞ്ഞ് സാഹിത്യ ലോകം; സ്പീഡ് പോസ്റ്റിൽ സോർട്ടിങ് അസിസ്റ്റന്റായി കേരളത്തിലെത്തിയ നാഗർകോവിൽ സ്വദേശി മടങ്ങുന്നത് ഭാഷയോടുള്ള കൊതി തീരാതെ

ഓർമ്മയായത് തമിഴ്- മലയാള സാഹിത്യത്തെ കൂട്ടിയിണക്കിയ പ്രധാന കണ്ണി; പടയണിയെ പറ്റി വരെ തന്റെ തൂലികയാൽ എഴുതിയ തമിഴ് കഥാകൃത്ത് എ.എം. സാലന് വിട പറഞ്ഞ് സാഹിത്യ ലോകം; സ്പീഡ് പോസ്റ്റിൽ സോർട്ടിങ് അസിസ്റ്റന്റായി കേരളത്തിലെത്തിയ നാഗർകോവിൽ സ്വദേശി മടങ്ങുന്നത് ഭാഷയോടുള്ള കൊതി തീരാതെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : പ്രശസ്ത തമിഴ് കഥാകൃത്തും വിവർത്തകനുമായ എം.എ സാലൻ (എ.മതി-59) വിടപറയുമ്പോൾ കേരളക്കരയ്ക്ക് നഷ്ടമാകുന്നത് തമിഴ് -മലയാള സാഹിത്യത്തെ കോർത്തിണക്കിയിരുന്ന പ്രധാന കണ്ണിയാണ്. ഞായറാഴ്‌ച്ച പുലർച്ചെ രണ്ടുമണിയോടെയാണ് സാലൻ അന്തരിച്ചത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സാലനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ നാഗർകോവിലിൽ അരൾവായ്‌മൊഴിയാണ് സാലന്റെ സ്വദേശം. വർഷങ്ങളായി എറണാകുളം സ്പീഡ് പോസ്റ്റ് ഹബിൽ സൂപ്പർവൈറസറായിരുന്നു. ഇന്ന് 11് നാഗർ കോവിലിൽ സാലന്റെ സംസ്‌കാരം നടക്കും. ഭാര്യ ഭാനുമതി. മക്കൾ: അജിത്കുമാർ, വിദ്യ. മരുമക്കൾ: ലാൽസൺ, മണിമേഖല.

'തേർന്തെടുത്ത മലയാള സിറുകതൈ' 'വട്ടത്തൈ മീറിയ വിരിവുകൾ, 'ഒതുക്കപ്പെട്ടവർകൾ' തുടങ്ങിയ ചെറുകഥാ സമാഹാരങ്ങൾ അടക്കം 11 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ തേർന്തെടുത്ത മലയാള സിറുകതൈ മധുര ഗാന്ധിഗ്രാം സർവകലാശാലയിലെ പാഠപുസ്തകമാണ്.

എം ടി. വാസുദേവൻ നായർ, ഒഎൻവി, കമല സുരയ്യ എന്നിവരുടേതടക്കം പ്രശസ്ത കൃതികൾ തമിഴിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.  തമിഴ്‌നാട്ടിലെ ദളിത് സാഹിത്യത്തിൽ ഏറെ ശക്തമായ കൃതികളിലൂടെ ശ്രദ്ധിക്കപ്പെട്ടയാളായിരുന്നു സാലൻ. കഴിഞ്ഞ 30 വർഷമായി അദ്ദേഹം കേരളത്തിൽ തന്നെയാണ് താമസം.

സാലൻ അഥവാ കൂട്ടുകാരൻ എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്ന പ്രിയകവി വിട വാങ്ങുമ്പോൾ ഒട്ടേറെ ഓർമ്മകളാണ് മലയാളത്തിന് സമ്മാനിക്കുന്നത്. തപാൽ വകുപ്പിൽ സോർട്ടിങ് അസിസ്റ്റന്റായി 28 വർഷം മുൻപാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. എഴുത്തിലൂടെയും സൗഹൃദങ്ങളിലൂടെയും എ.മതി കൊച്ചിയുടെ പ്രിയ പുത്രനായി മാറി.

ആ പ്രിയം തന്നെയാണ് അദ്ദേഹത്തിന്റെ പേരു പോലും മാറ്റാൻ കാരണമായത്. സുഹൃത്തുക്കൾ എ.എം സാലനെന്ന് വിളിച്ചു തുടങ്ങിയത് പിന്നീട് അദ്ദേഹം പുസ്തകങ്ങളിലും കൊടുത്തു. കൊച്ചിയെ തന്റെ ജീവശ്വാസം പോലെ സ്‌നേഹിക്കാൻ കാരണമായത് വർഷങ്ങളായുള്ള കടവന്ത്രയിലെ താമസമാണ്. വിവർത്തനങ്ങളിലേക്കും കഥകളിലേക്കുമൊക്കെ നയിച്ചതും ആ ഇഷ്ടം തന്നെ.

കൊച്ചി നഗരത്തിന്റെ വളർച്ചയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം 'വട്ടത്തൈ മീറിയ വിരിവുകൾ' (വികസിക്കാൻ കൊതിക്കുന്ന വൃത്തങ്ങൾ) എഴുതിയത്. ആറ് മാസത്തേക്ക് കണ്ണൂരിൽ താമസിച്ചെങ്കിലും വൈകാതെ തിരികെയെത്തി. പി.കെ.വാസുദേവൻ നായരുടെ ആത്മകഥ, തിരഞ്ഞെടുത്ത മലയാള കഥകൾ തുടങ്ങിയവ തമിഴിലേക്കു പരിഭാഷപ്പെടുത്തി. തകഴി, വൈക്കം മുഹമ്മദ് ബഷീർ, സാറാ ജോസഫ്, പി.വത്സല തുടങ്ങിയവരുടെ രചനകളും മൊഴിമാറ്റി. പടയണിയെപ്പറ്റി ശ്രദ്ധേയമായ ലേഖനമെഴുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP