മലമുകളിൽ നിൽക്കുമ്പോൾ പട്ടികുരച്ച് പാഞ്ഞെത്തി; ഭായന്നോടി കാലുതെറ്റി വീണത് പാറമടയിലേക്ക്; പാറകെട്ടിൽ തലയടിച്ച് 19കാരന് പെട്ടമലയിൽ ദാരുണാന്ത്യം
November 22, 2019 | 12:10 PM IST | Permalink

മറുനാടൻ ഡെസ്ക്
കോതമംഗലം; മലമുകളിൽ നിൽക്കുമ്പോൾ പട്ടികുരച്ച് കടിക്കാൻ പാഞ്ഞെത്തി. ഭയന്നോടിയപ്പോൾ കാൽവഴുതി പാറക്കെട്ടിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. കൂട്ടുകാർക്കൊപ്പം പെട്ട മലയിലേക്ക് എത്തിയ നൗഫാനാണ് മരിച്ചത്. 19കാരനായ നൗഫാൻ തങ്കളം ചിറ്റേത്തുകുടി നിസാറിന്റെ മകനാണ്.
കോടനാടിന് സമീപം പെട്ടമലയിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടം നടന്നത്. കൂട്ടുകാരുടെ നിലവിളിയും ബഹളവും കേട്ട് ഓടി കുടിയവർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഉമ്മ ജസിയ. സഹോദരി നൗഫി.മൃതദേഹം പെരുമ്പാവൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ.കബറടക്കം ഇന്ന് ഉച്ചയോടെ എളമ്പ്ര മുഹിയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
വന്യു പുറംപോക്കും സ്വകാര്യവ്യക്തികളുടെ സ്ഥലവും ഉൾപ്പെടുന്നതാണു പെട്ടമല.നൂറേക്കർ വിസ്തൃതിയിൽ നാൽപതോളം പാറമടകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഓരോന്നിനും 150 മുതൽ 200 അടി വരെ താഴ്ചയുണ്ട്.
