Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടു; പെരിയാർവാലി മെയിൻകനാലിൽ യുവാവ് മുങ്ങി മരിച്ചു; ദാരുണാന്ത്യമുണ്ടായത് പെരുമ്പാവൂർ വെങ്ങോല സ്വദേശി അരുണിന്; സംസ്‌കാരം ബുധനാഴ്ച

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടു; പെരിയാർവാലി മെയിൻകനാലിൽ യുവാവ് മുങ്ങി മരിച്ചു; ദാരുണാന്ത്യമുണ്ടായത് പെരുമ്പാവൂർ വെങ്ങോല സ്വദേശി അരുണിന്; സംസ്‌കാരം ബുധനാഴ്ച

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : പിണ്ടിമന ചെമ്മീൻകുത്തിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് പെരിയാർവാലി മെയിൻകാനാലിൽ മുങ്ങി മരിച്ചു.പെരുമ്പാവൂർ വെങ്ങോല നെടുങ്ങോട്ട് പുത്തൻപുരയ്ക്കൽ ഏലിയാസിന്റെ മകൻ അരുൺ(26) ആണ് മരിച്ചത്. ചെമ്മീൻകുത്ത് കനാൽപാലത്തിനു സമീപം ഇന്ന് വൈകിട്ടായിരുന്നു ദാരുണ സംഭവം. സുഹൃത്ത് ബിന്റോ ജോർജിന്റെ വീട്ടിലെത്തിയതായിരുന്നു അരുൺ.

പെരുമ്പാവൂരിലെ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിൽ അരുൺ അബദ്ധത്തിൽ ഒഴുക്കിൽ അകപ്പെടുകയായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷനിലെ സ്‌കൂബ ടീമും പൊലിസും ചേർന്നു നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനുശേഷമാണ് ജഡം കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു നീക്കി. സംസ്‌കാരം നാളെ പോസ്റ്റുമോർട്ടത്തിനുശേഷം വെങ്ങോല മാർ ബഹന്നാൻ സഹദാ വലിയ പള്ളിയിൽ. മാതാവ് : സൂസൻ. സഹോദരൻ : എൽദോസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP