Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപകടത്തിൽ പെട്ടത് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള കെ എസ് ആർ ടി സി ബസ്; ടാങ്കർ ലോറിയുമായുള്ള കൂട്ടിയിടിയിൽ 10 പേർ മരിച്ചത് സംഭവ സ്ഥലത്ത്; മരണ സംഖ്യ 13 ആയി ഉയർന്നു; പരിക്കേറ്റ പലരും അതീവ ഗുരുതരാവസ്ഥയിൽ; അപടകമുണ്ടാക്കിയത് ഡിവൈഡർ കടന്ന് അമിത വേഗതയിൽ എത്തിയ കണ്ടൈനർ ലോറിയെന്ന് സൂചന; ദുരന്തത്തിൽ പെട്ടവരിൽ ഏറെയും മലയാളികൾ എന്ന് സൂചന; സേലത്തെ മറ്റൊരു അപകടമെടുത്തത് അഞ്ച് ജീവനുകളും

അപകടത്തിൽ പെട്ടത് ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള കെ എസ് ആർ ടി സി ബസ്; ടാങ്കർ ലോറിയുമായുള്ള കൂട്ടിയിടിയിൽ 10 പേർ മരിച്ചത് സംഭവ സ്ഥലത്ത്; മരണ സംഖ്യ 13 ആയി ഉയർന്നു; പരിക്കേറ്റ പലരും അതീവ ഗുരുതരാവസ്ഥയിൽ; അപടകമുണ്ടാക്കിയത് ഡിവൈഡർ കടന്ന് അമിത വേഗതയിൽ എത്തിയ കണ്ടൈനർ ലോറിയെന്ന് സൂചന; ദുരന്തത്തിൽ പെട്ടവരിൽ ഏറെയും മലയാളികൾ എന്ന് സൂചന; സേലത്തെ മറ്റൊരു അപകടമെടുത്തത് അഞ്ച് ജീവനുകളും

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട്ടിൽ കോയമ്പത്തൂരിനടുത്തുള്ള അവിനാശിയിൽ ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി എയർ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. തമിഴ്‌നാട്ടിൽ സേലത്തുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ഡിവൈഡർ കടന്നെത്തിയ ടാങ്കർ ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക സൂചന. 

പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മരിച്ചവരുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മലയാളികളും ദുരന്തത്തിൽ പെട്ടുവെന്നാണ് സൂചന. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്.

തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റി. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസായതിനാൽ അതിൽ മലയാളികൾ ഉണ്ടായിരിക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നത്. അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി.

നേപ്പാളിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തിൽ അഞ്ച് നേപ്പാൾ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 26 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP