Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടനും സംഗീതജ്ഞനുമായ ഹരിനാരായണൻ അന്തരിച്ചു; അന്ത്യം കോഴിക്കോട്ട്

നടനും സംഗീതജ്ഞനുമായ ഹരിനാരായണൻ അന്തരിച്ചു; അന്ത്യം കോഴിക്കോട്ട്

കോഴിക്കോട്: നടനും സംഗീതജഞ്‌നുമായ ഹരിനാരായണൻ അന്തരിച്ചു. 57 വയസ്സായിരുന്നു. ശ്വാസതടസ്സത്തെത്തുടർന്ന് ബേപ്പൂരിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ ആണ് ആദ്യചിത്രം. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന സിനിമയിലൂടെ ഈ അടുത്ത കാലത്ത് അദ്ദേഹം വീണ്ടും സിനിമയിൽ സജീവമായിരുന്നു. മസാല റിപ്പബ്ലിക്, ചാർലി, കിസ്മത് എന്നീ സിനിമകളിൽ രണ്ടാം വരവിൽ അദ്ദേഹം സാന്നിധ്യമറിയിച്ചു.

ജോണിന്റെ ജീവിതശൈലി പിന്തുടർന്നിരുന്ന ഹരിനാരായണൻ സാംസ്‌കാരികസദസ്സുകളിലെ നിത്യ സാന്നിധ്യമായിരുന്നു. സ്വാതന്ത്യ ദിനത്തിൽ കോഴിക്കോട്ട് തുംമ്രി സംഗീതക്കച്ചേരി നടത്താനിരിക്കെയാണ് തബലിസ്റ്റ് കൂടിയായ ഹരിനാരായണന്റെ അന്ത്യം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP