Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളുടെ വിവാഹത്തലേന്ന് അച്ഛനെ തേടി മരണത്തിന്റെ 'പിന്‍വിളി'; വിരുന്നിലെ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേ കുഴഞ്ഞ് വീണ് മരിച്ചത് കൊല്ലം പുത്തന്‍തുറ സ്വദേശി എഎസ്‌ഐ വിഷ്ണുപ്രസാദ്; മരണം അമരത്തിലെ 'രാക്കിളി പൊന്‍ മകളെ..നിന്‍ പൂവിളി യാത്രമൊഴിയാണോ' എന്ന വരികള്‍ പാടുന്നതിനിടെ; വിരുന്നിന്റെ വീഡിയോ പ്രചരിച്ചതോടെ കണ്ണീര്‍ പ്രണാമവുമായി നാട്

മകളുടെ വിവാഹത്തലേന്ന് അച്ഛനെ തേടി മരണത്തിന്റെ 'പിന്‍വിളി';  വിരുന്നിലെ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേ കുഴഞ്ഞ് വീണ് മരിച്ചത്  കൊല്ലം പുത്തന്‍തുറ സ്വദേശി എഎസ്‌ഐ വിഷ്ണുപ്രസാദ്; മരണം അമരത്തിലെ 'രാക്കിളി പൊന്‍ മകളെ..നിന്‍ പൂവിളി യാത്രമൊഴിയാണോ' എന്ന വരികള്‍ പാടുന്നതിനിടെ; വിരുന്നിന്റെ വീഡിയോ പ്രചരിച്ചതോടെ കണ്ണീര്‍ പ്രണാമവുമായി നാട്

മറുനാടൻ ഡെസ്‌ക്‌

പുത്തൻതുറ: മകളുടെ വിവാഹത്തലേന്നുള്ള വിരുന്നിനിടെ അപ്രതീക്ഷിതമായാണ് വിധി മരണത്തിന്റെ രൂപത്തിലെത്തി ആ പിതാവിനെ കൊണ്ടു പോയത്. വിരുന്നിനിടെയുള്ള ഗാനമേളയിൽ പാട്ടു പാടുന്നതിനിടെ കരമന സ്റ്റേഷനിലെ അഡീഷണൽ എസ്‌ഐ വിഷ്ണുപ്രസാദാണ് കുഴഞ്ഞ് വീണ് മരിച്ചത്. കൊല്ലം പുത്തൻതുറ സ്വദേശിയായ വിഷ്ണുപ്രസാദിന്റെ മകളുടെ വിവാഹം ഞായറാഴ്‌ച്ച (മെയ് 26) നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ശനിയാഴ്‌ച്ച വൈകുന്നേരം നടത്തിയ വിരുന്നിനിടെ നടത്തിയ ഗാനമേളയിൽ പാട്ടു പാടുന്നതിനിടെ വിഷ്ണു പ്രസാദ് പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ ആദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. ചവറ പരിമഠം ക്ഷേത്രത്തിൽവച്ച് വിവാഹം നടത്താനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നതെങ്കിലും മരണത്തെത്തുടർന്ന് വിവാഹം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

മകളുടെ വിവാഹത്തലേന്ന് സന്തോഷത്തോടെ പാട്ടുപാടുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ വേദനയോടെ പങ്കുവയ്ക്കുകയാണ്. അമരത്തിലെ 'വികാര നൗകയുമായി' എന്ന ഗാനത്തിലെ 'രാക്കിളി പൊന്മകളെ.. നിൻ പൂവിളി യാത്രമൊഴിയാണോ.. നിൻ മൗനം.. പിൻവിളിയാണോ..' എന്ന വരികൾ പാടിയതിന് പിന്നാലെ വിഷ്ണുപ്രസാദ് കുഴഞ്ഞ് വീഴുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP