Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടത്തിൽ പെട്ടത് സെന്റ് ജോർജ് ബസിലിക്കയിൽ നിന്ന് കുർബാന കഴിഞ്ഞ് അങ്കമാലിക്കു വരികയായിരുന്ന യാത്രക്കാർ; അങ്കമാലിയിൽ സ്വകാര്യ ബസ്സിടിച്ച് കൊല്ലപ്പെട്ടത് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന 4 പേർ; ബസിനുള്ളിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുത്തത് ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി; അങ്കമാലിയെ കരയിപ്പിച്ച് വാഹനാപകടം

അപകടത്തിൽ പെട്ടത് സെന്റ് ജോർജ് ബസിലിക്കയിൽ നിന്ന് കുർബാന കഴിഞ്ഞ് അങ്കമാലിക്കു വരികയായിരുന്ന യാത്രക്കാർ; അങ്കമാലിയിൽ സ്വകാര്യ ബസ്സിടിച്ച് കൊല്ലപ്പെട്ടത് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന 4 പേർ; ബസിനുള്ളിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുത്തത് ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി; അങ്കമാലിയെ കരയിപ്പിച്ച് വാഹനാപകടം

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: അങ്കമാലിയിൽ സ്വകാര്യ ബസ്സിടിച്ച് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന 4 പേർ കൊല്ലപ്പെട്ടു. ഓട്ടോ ഡ്രൈവറും യാത്രക്കാരായ 3 സ്ത്രീകളുമാണ് മരിച്ചത്. ബാങ്ക് ജംക്ഷനിൽ രാവിലെയാണ് അപകടം.ഓട്ടോ ഡ്രൈവർ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ഔസേഫിന്റെ മകൻ ജോസഫ് (58), മാമ്പ്ര കിടങ്ങേൻ മത്തായിയുടെ ഭാര്യ മേരി (65) ,അങ്കമാലി കല്ലുപാലം പാറയ്ക്ക ജോർജിന്റ ഭാര്യ മേരി (58) . മൂക്കന്നൂർ കൈപ്പറമ്പാടൻ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്.

അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ നിന്ന് കുർബാന കഴിഞ്ഞ് അങ്കമാലിക്കു വരികയായിരുന്ന യാത്രക്കാർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. രാവിലെ 7.30 തോടെ ബെസിലിക്ക പള്ളിക്കടുത്താണ് അപകടം നടന്നത്. മൃതദേഹങ്ങൾ ബസിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP