Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഗായകമെത്രാന്റെ' വേർപാടിൽ വിതുമ്പി പൂണെ നഗരം; മികച്ച ഗിറ്റാറിസ്റ്റും വൈദികരുടെ ധ്യാനഗുരുവുമായിരുന്ന ബിഷപ് വലേറിയൻ ഡിസൂസയുടെ സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് പുണെ സെന്റ് പാട്രിക് കത്തീഡ്രലിൽ

'ഗായകമെത്രാന്റെ' വേർപാടിൽ വിതുമ്പി പൂണെ നഗരം; മികച്ച ഗിറ്റാറിസ്റ്റും വൈദികരുടെ ധ്യാനഗുരുവുമായിരുന്ന ബിഷപ് വലേറിയൻ ഡിസൂസയുടെ സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് പുണെ സെന്റ് പാട്രിക് കത്തീഡ്രലിൽ

സ്വന്തം ലേഖകൻ

മുംബൈ: 'ഗായകമെത്രാൻ' എന്നറിയപ്പെടുന്ന പുണെ മുൻ ബിഷപ് വലേറിയൻ ഡിസൂസ (86) യുടെ വേർപാടിൽ തേങ്ങി പൂനൈ നിവാസികൾ. ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെയാണ് അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ 11.30ന് പുണെ സെന്റ് പാട്രിക് കത്തീഡ്രലിൽ. പുണെ സ്വദേശിയാണ്.

പ്രാർത്ഥനകളും പ്രഭാഷണങ്ങളും ഗാനങ്ങളിൽ കോർത്തിണക്കുന്നതിനാലാണ് ഗായക മെത്രാൻ എന്നറിയപ്പെട്ടിരുന്നത്. മികച്ച ഗിറ്റാറിസ്റ്റായിരുന്നു. വൈദികരുടെ ധ്യാനഗുരു എന്ന നിലയിലും രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാണ്. 1984ലും 90ലും റോമിൽ ലോക വൈദിക ധ്യാനങ്ങൾക്കു നേതൃത്വം നൽകി. 1977 മുതൽ 32 വർഷം പുണെ ബിഷപ്പായിരുന്ന അദ്ദേഹം 2009ൽ വിരമിച്ച ശേഷം ബിഷപ് ഇമെരിറ്റസ് പദവിയിലായിരുന്നു. നാസിക് രൂപത അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചു.

സിസിബിഐ (കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഓഫ് ഇന്ത്യ) വൈസ് പ്രസിഡന്റ് ആയിരുന്നു. ക്രിസ്ത്യൻ ചാരിറ്റി പ്രോൽസാഹിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന പൊന്റിഫിക്കൽ കൗൺസിൽ അംഗമായി 2000 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ നിയോഗിച്ചു. അദ്ദേഹത്തിന്റെ ലവ് ഈസ് ദി ഒൺലി ആൻസർ, ഷെപ്പേർഡ്‌സ് വോയ്‌സ് എന്നീ പുസ്തകങ്ങൾ ശ്രദ്ധേയങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP