Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേവാലയത്തിലെ കുർബാന കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിൽ കൂട്ടുകാരെ കാത്തിരുന്നത് വൻദുരന്തം; കാർ കലുങ്കിന്റെ സംരക്ഷണഭിത്തിയിലിടിച്ച് തോട്ടിൽ വീണ് കത്തിയമർന്നു; പയ്യാവൂർ ചന്ദനക്കാംപാറയിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

ദേവാലയത്തിലെ കുർബാന കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിൽ കൂട്ടുകാരെ കാത്തിരുന്നത് വൻദുരന്തം; കാർ കലുങ്കിന്റെ സംരക്ഷണഭിത്തിയിലിടിച്ച് തോട്ടിൽ വീണ് കത്തിയമർന്നു; പയ്യാവൂർ ചന്ദനക്കാംപാറയിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

രഞ്ജിത്ത് ബാബു

കണ്ണൂർ: ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയത്തിൽ നിന്നും കുർബാന കഴിഞ്ഞ് ഇറങ്ങിയ കൂട്ടുകാർ പോയത് മരണത്തിലേക്ക്. ഒരുമിച്ച് പഠിച്ച് ഒരു ദേശത്തിലെ നാട്ടുകാരുടെ പ്രിയംങ്കരരായി മാറിയ യുവാക്കളിൽ രണ്ടു പേരാണ് ഇന്ന് നാടിനു നഷ്ടപ്പെട്ടത്. കുർബാന കഴിഞ്ഞ് പൈസക്കരിയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിലിടിച്ച് രണ്ടായി പിളർന്ന് സമീപത്തെ തോട്ടിൽ വീണ് കത്തിയമരുകയായിരുന്നു. പയ്യാവൂർ ചന്ദനക്കാംപാറയിലെ വെട്ടത്ത് ജോണി-രജീന ദമ്പതികളുടെ മകൻ റിജിൽ (18), കുറുവിലങ്ങാട് ജോയി-ജാൻസി ദമ്പതികളുടെ മകൻ അനൂപ് ജോയ്(19) എന്നിവരാണ് മരിച്ചത്.

കാർ ഓടിച്ചിരുന്ന മച്ചിക്കാട്ട് തോമസിന്റെ മകൻ അഖിൽ(19), വരമ്പകത്ത് സാജുവിന്റെ മകൻ സിൽജോ (18), എന്നിവരെ പരിക്കുകളോടെ പരിയാരം മംഗലൂരു ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മരിച്ച രണ്ടു പേരും കാറിന്റെ പിൻ സീറ്റിലായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നാളെ ഉച്ചതിരിഞ്ഞ് ചന്ദനക്കാംപാറ ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ സംസ്‌ക്കരിക്കും. ദേശത്ത് മാതൃകാ ജീവിതം നയിക്കുന്ന വിദ്യാർത്ഥികളുടെ വിയോഗം കേട്ടറിഞ്ഞതു മുതൽ ജനങ്ങൾ ഈ പ്രദേശത്ത് ഒഴുകിയെത്തിക്കൊണ്ടിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP