Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൃഹപ്രവേശന ചടങ്ങിനായി തയ്യാറാക്കുന്ന ഇറച്ചിക്കറിയിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ പിഞ്ചുകുട്ടി മരിച്ചു; അപകടം കലവറയിൽ മറ്റുകുട്ടികളോടൊപ്പം കളിക്കുന്നതിനിടെ

ഗൃഹപ്രവേശന ചടങ്ങിനായി തയ്യാറാക്കുന്ന ഇറച്ചിക്കറിയിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ പിഞ്ചുകുട്ടി മരിച്ചു; അപകടം കലവറയിൽ മറ്റുകുട്ടികളോടൊപ്പം കളിക്കുന്നതിനിടെ

മണ്ണഞ്ചേരി: ഇറച്ചിക്കറിയിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിഞ്ചുകുട്ടി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാർഡിൽ കണ്ടത്തിൽവീട്ടിൽ നൗഫൽ താഹിറ ദമ്പതികളുടെ മകൻ അഹമ്മദ് തുഫൈലാ (4)ണ് കഴിഞ്ഞദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മണ്ണഞ്ചേരി ഗവ. ഹെസ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ്.

കഴിഞ്ഞ 27ന് അയൽവാസി അബ്ദുൾ ജാഫറിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കളോടൊപ്പം പോയതായിരുന്നു തുഫൈൽ. മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കലവറയിൽ ഇറച്ചി വേവിക്കുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ പാചകക്കാരൻ കുട്ടിയെ പാത്രത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ശരീരം വെന്തിരുന്നു. പിതാവ് നൗഫൽ സൗദി അറേബ്യയിലാണ്. കബറക്കം നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP