Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം നേതാവ് വാഹനാപകടത്തിൽ മരിച്ചു; കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പാർട്ടി കട്ടപ്പന മുൻ ലോക്കൽ സെക്രട്ടറി ടോമി; സംസ്‌കാരം നാളെ ഇരട്ടയാറിൽ

സിപിഎം നേതാവ് വാഹനാപകടത്തിൽ മരിച്ചു; കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പാർട്ടി കട്ടപ്പന മുൻ ലോക്കൽ സെക്രട്ടറി ടോമി; സംസ്‌കാരം നാളെ ഇരട്ടയാറിൽ

തൊടുപുഴ: കട്ടപ്പന സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ടി എ ടോമി വാഹനാപകടത്തിൽ മരിച്ചു. കട്ടപ്പന വെള്ളിയാംകുടി-അടിമാലി ദേശീയ പാതയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

താന്നിക്കപ്പാറയിൽ ആന്റണിയുടെ മകനായ ടോമി (50) കട്ടപ്പന മുൻ ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ്. പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണ് ടോമി. ഭാര്യ സിനോൾ ഇരട്ടയാർ മാത്തൂർ കുടുംബാംഗമാണ്. രണ്ടു മക്കളാണ് ഇവർക്ക്. ഒപ്പം യാത്രചെയ്ത മകനും അപകടത്തിൽ പരിക്കേറ്റതായാണ് സൂചന. ടോമിയുടെ സംസ്‌കാരം നാളെ (തിങ്കൾ) ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഇരട്ടയാർ സെന്റ് തോമസ് ഫൊറാനാ പള്ളി സെമിത്തേരിയിൽ നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP