Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മരത്തിൽ തൂങ്ങി മരിച്ചയാളുടെ മൃതദ്ദേഹം താഴെയിറക്കാൻ ആവശ്യപ്പെട്ടത് 5000 രൂപ! പണമില്ലേൽ സംഗതി നടക്കിലെന്നായപ്പോൾ 15 അടി ഉയരമുള്ള മരത്തിൽ കയറി മൃതദ്ദേഹം താഴെയിറക്കി എസ്‌ഐ; രണ്ട് ദിവസം പഴക്കമുള്ള മൃതദ്ദേഹം കണ്ടെത്തിയത് എരുമേലി കനകപ്പാലം വനത്തിൽ; ദുർഗന്ധം മൂലം എല്ലാവരും മാറി നിന്നപ്പോഴും മൃതദ്ദേഹം എടുത്തത് എസ്‌ഐയും സിഐയും നാട്ടുകാരനും ചേർന്ന്

മരത്തിൽ തൂങ്ങി മരിച്ചയാളുടെ മൃതദ്ദേഹം താഴെയിറക്കാൻ ആവശ്യപ്പെട്ടത് 5000 രൂപ!  പണമില്ലേൽ സംഗതി നടക്കിലെന്നായപ്പോൾ 15 അടി ഉയരമുള്ള മരത്തിൽ കയറി മൃതദ്ദേഹം താഴെയിറക്കി എസ്‌ഐ; രണ്ട് ദിവസം പഴക്കമുള്ള മൃതദ്ദേഹം കണ്ടെത്തിയത് എരുമേലി കനകപ്പാലം വനത്തിൽ; ദുർഗന്ധം മൂലം എല്ലാവരും മാറി നിന്നപ്പോഴും മൃതദ്ദേഹം എടുത്തത് എസ്‌ഐയും സിഐയും നാട്ടുകാരനും ചേർന്ന്

മറുനാടൻ ഡെസ്‌ക്‌

എരുമേലി: എരുമേലി കനകപ്പാലം വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയയാളുടെ മൃതദ്ദേഹം താഴെയിറക്കാൻ ആവശ്യപ്പെട്ടത് 5000 രൂപ. ഇത്രയധികം പണം വന്നയാൾ ചോദിച്ചതോടെ 15 അടി ഉയരത്തിൽ കണ്ടെത്തിയ മൃതദ്ദേഹം താഴെയിറക്കി എസ്‌ഐ. ബുധനാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം. കനകപ്പാലം വനപ്രദേശത്ത് രണ്ട് ദിവസം പഴക്കമുള്ള നിലയിൽ പുരുഷന്റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

ഇതറിഞ്ഞ് പ്രദേശത്ത് ഒട്ടേറെ ആളുകളാണ് തിങ്ങിക്കൂടിയത്. മൃതദ്ദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചിരുന്നതിനാൽ ഇത് താഴെയിറക്കാൻ അവിടെയുണ്ടായിരുന്നവരോട് പൊലീസ് സഹായം അഭ്യർത്ഥിച്ചിട്ടും ലഭിച്ചില്ല. എന്നാൽ കുറച്ച് നേരം കഴിഞ്ഞ് മൃതദ്ദേഹം താഴെയിറക്കാമെന്ന് പറഞ്ഞ് ഒരാളെത്തുകയും 5000 രൂപ പ്രതിഫലം വേണമെന്നും ആവശ്യപ്പെട്ടതോടെ എസ്‌ഐ ഇ.ജി.വിദ്യാധരൻ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തിൽ കയറുകയും കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കുകയുമായിരുന്നു.

തുടർന്നു മൃതദേഹം പരിശോധിക്കുകയും ചെയ്തു. മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയർത്തിയത് എസ്‌ഐയും സിഐ എം.ദിലീപ് ഖാനും ഉൾപ്പെടുന്ന പൊലീസുകാരും നാട്ടുകാരനായ ഒരാളും ചേർന്നാണ് എരുമേലി വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുണ്ട്. മുണ്ടും ഷർട്ടുമാണ് വേഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP