Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവങ്ങളുടെ ഡോക്ടർ നിലമ്പൂരിലെ ഷാനവാസ് പി സി അകാലത്തിൽ അന്തരിച്ചു; മരുന്ന് മാഫിയക്കും പത്രമുത്തശ്ശിമാർക്കും എതിരെ പോരാടിയിരുന്ന ഡോക്ടറുടെ മരണത്തിന്റെ ഞെട്ടലിൽ സോഷ്യൽ മീഡിയ; മരണ വാർത്ത എത്തിയത് അന്യായ സ്ഥലം മാറ്റത്തിനെതിരെ പോരാടുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ

പാവങ്ങളുടെ ഡോക്ടർ നിലമ്പൂരിലെ ഷാനവാസ് പി സി അകാലത്തിൽ അന്തരിച്ചു; മരുന്ന് മാഫിയക്കും പത്രമുത്തശ്ശിമാർക്കും എതിരെ പോരാടിയിരുന്ന ഡോക്ടറുടെ മരണത്തിന്റെ ഞെട്ടലിൽ സോഷ്യൽ മീഡിയ; മരണ വാർത്ത എത്തിയത് അന്യായ സ്ഥലം മാറ്റത്തിനെതിരെ പോരാടുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ

എം പി റാഫി

മലപ്പുറം: നിലമ്പൂരിലെ ആദിവാസി ഊരുകളിൽ സൗജന്യമായി മരുന്നും ഭക്ഷണവും വസ്ത്രവുമെത്തിച്ച് ആതുരസേവനരംഗത്തു വേറിട്ട പ്രവർത്തനം നടത്തിവരുന്ന യുവഡോക്ടർ നിലമ്പൂർ വടപുറം സ്വദേശി  പി സി ഷാനവാസ്(36) അകാലത്തിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്. മരുന്നു മാഫിയയുടെ തെറ്റായ പ്രവണതകൾക്കെതരെ പോരാടിയിരുന്ന ഡോ. ഷാനവാസിന്റെ അപ്രതീക്ഷിത മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്ന അദ്ദേഹത്തിന്റെ മരണം വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ഇന്നലെ രാവിലെ പത്ത് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്് യാത്ര പോയ ഷാനവാസിന് തിരികേ വീട്ടിലേക്ക് വരുമ്പോഴാണ് മരണം സംഭവിച്ചത്. ഷാനവാസ് കാറിന്റെ പുറകിൽ ഇരിക്കുകയായിരുന്നു. സുഹൃത്ത് അനീഷായിരുന്നു ഡ്രൈവ് ചെയ്തത്. ഇതിനിടെ ഷാനവാസിനെ വിളിച്ച്പപോൾ ആൾ എണീച്ചില്ല. തുടർന്ന് ഉടനെ തന്നെ എടവണ്ണ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഷാനവാസിനെ ശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് പിതാവ് മുഹമ്മദ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടിലെത്തിക്കും നാളെയാകും ഖബറടക്കം.

നിരാലംബരായ ആദിവാസികൾക്ക് അരിയും വസ്ത്രവും സഹായവും എത്തിക്കുന്ന ഡോ. ഷാനവാസിനെ മറുനാടൻ മലയാളിയിലൂടെയാണ് ലോകം പരിചയപ്പെട്ടത്. ഷാനവാസ് ചെയ്യുന്ന പുണ്യപ്രവർത്തിക്ക് വായനക്കാരുടെ പ്ൂർണ്ണ പിന്തുണയും ലഭിച്ചിരുന്നു. അതിനിടെ ഷാനവാസ് ചെയ്യുന്ന സേവന പ്രവർത്തനങ്ങളിൽ അസൂയപൂണ്ട ഒരു വിഭാഗം അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ പാലക്കാട് ജില്ലയിലെ കാഞ്ഞിരംപാറയിലേക്ക് സ്ഥലം മാറ്റുകയുമുണ്ടായി.

ഇതിനിടെ ചിലർ ഡ്യൂട്ടിക്കിടെ മദ്യപിച്ചു എന്ന ആരോപണം ഉന്നയിച്ച് ഷാനവാസിനെതിരെ രംഗത്തെത്തിയെങ്കിലും കോടതിയിലൂടെ നിയമപോരാട്ടം നടത്തിയപ്പോൾ വിധി അദ്ദേഹത്തിന് അനുകൂലമായി. ഷാനവാസിനെതിരേ തെറ്റായ വാർത്ത ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിനെതിരേ മാനനഷ്ടത്തിനു കേസു കൊടുക്കുമെന്നു ഡോ. ഷാനവാസ് അറിയിക്കുകയുണ്ടായി. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക ആദിവാസികൾക്കുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനായിരുന്നു ഈ യുവഡോക്ടറുടെ തീരുമാനം.

ഒന്നര വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. 2013ൽ ചുങ്കത്തറ ഗവൺമെന്റ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ.ഷാനവാസ് ഒഴിവുസമയങ്ങളിൽ ആദിവാസി കോളനികളിൽ സൗജന്യ ചികിത്സ നടത്താൻ സമയം കണ്ടെത്തിയിരുന്നു. ഡിസ്പൻസറിയിലേക്ക് ഷാനവാസിനെ തേടിയെത്തുന്ന രോഗികൾക്ക് സൗജന്യമരുന്നുകളും മറ്റു സഹായങ്ങളും സ്വന്തം ചെലവിൽത്തന്നെ നൽകിയിരുന്നു. ഇതോടെ ഗവൺമെന്റ് ആശുപത്രിയുടെ മുഖച്ഛായ മാറുന്ന കാഴ്ചയായിരുന്നു.

സ്വകാര്യ ആശുപത്രികളിൽനിന്നുമെല്ലാം ഷാനവാസിനെ തേടി എത്തുന്ന രോഗികളുടെ എണ്ണം ദിനേന കൂടിത്തുടങ്ങി. ഇത് പരിസരത്തുള്ള ക്ലിനിക്കുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ഭീതിയായപ്പോൾ ഷാനവാസിനെതിരെ കള്ളക്കേസ് ചമയ്ക്കുകയായിരുന്നു. ഗവൺമെന്റ് ഡോക്ടർമാരും ഒപ്പം സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നവരും രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ചുനടത്തിയ നാടകമായിരുന്നു ഷാനവാസിന് വിനയായത്.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഡോ. ഷാനവാസ് തന്റെ എല്ലാകാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നിലമ്പുരിൽ നിന്നും അകാരണമായി സ്ഥലം മാറ്റിയപ്പോൾ മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങളുടെ പിന്തുണ തേടിയായിരുന്നു അദ്ദേഹം നടപടിയെ നേരിട്ടത്. അന്ന് മറുനാടൻ നൽകിയ പിന്തുണക്ക് അദ്ദേഹം പ്രത്യേകം നന്നി പറയുകയും ചെയ്തിരുന്നു.

സ്ഥലംമാറ്റിയ സംഭവത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഒപ്പു ശേഖരണം നടത്താൻ ഈ യുവ ഡോക്ടർ ഒരുങ്ങിയ കാര്യവും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അന്യായ സ്ഥലംമാറ്റത്തിനെതിരെ പോരാടുമെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടിരുന്നു.


താൻ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചു പോകാനുള്ള ബുദ്ധിമുട്ടായിരുന്നു സ്ഥലംമാറ്റത്തിൽ ഷാനവാസിനെ ബുദ്ധിമുട്ടിച്ച കാര്യം. അതുകൊണ്ടാണ് നീതിലഭിക്കാനായി നിയമത്തിന്റെ വഴിയിലേക്ക് അദ്ദേഹം നീങ്ങിയതും. മുപ്പത്തിയഞ്ചുകാരനായ ഡോക്ടർ ഷാനവാസ് ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അസിസ്റ്റന്റ് സർജനായി പ്രവർത്തിച്ച് വരികയായിരുന്നു.

മലപ്പുറത്തെ കാടിനുള്ളിലെ ആദിവാസി ഊരുകളിലാണ് ഷാനവാസ് സേവനം എത്തിച്ചത്. നിലമ്ബൂരിനടുത്ത് വടപുറം പുള്ളിച്ചോല വീട്ടിൽ പി മുഹമ്മദ് ഹാജിംപി കെ ജമീല ഹജ്ജുമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനാണ് ഡോക്ടർ ഷാനവാസ്. അവിവാഹിതനായിരുന്നു. സഹോദരങ്ങളായ ശിനാസ് ബാബു, ഷമീല എന്നിവരും ഡോക്ടർമാരാണ്. ആറ് വർഷത്തിനിടെ മലപ്പുറത്തും കോഴിക്കോട്ടുമായി നാൽപ്പതോളം സ്വകാര്യ ആശുപത്രികളിൽ ഷാനവാസ് ജോലിചെയ്തിട്ടുണ്ട്.

  • ഡോ. പി സി ഷാനവാസിന് ആദരാജ്ഞലികൾ അർപ്പിക്കാൻ ചുവടേ കൊടുത്തിരിക്കുന്ന കമന്റ് ബോക്‌സ് ഉപയോഗപ്പെടുത്തുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP