Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായ് രാജകുമാരൻ ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റഷീദ് അന്തരിച്ചു; 34-ാം വയസിലെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്‌; ദുബായിൽ മൂന്നു ദിവസത്തെ ദുഃഖാചരണം

ദുബായ് രാജകുമാരൻ ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റഷീദ് അന്തരിച്ചു; 34-ാം വയസിലെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്‌; ദുബായിൽ മൂന്നു ദിവസത്തെ ദുഃഖാചരണം

ദുബായ്: ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മഖ്ദൂമിന്റെ മകൻ ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റഷീദ് അന്തരിച്ചു. 34 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

രാജകുമാരന്റെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുബായ് രാജാവിന്റെ മൂത്ത മകനാണ് ഷെയ്ഖ് റഷീദ് ബിൻ മുഹമ്മദ് ബിൻ റഷീദ്.

ദുബായ് രാജാവും യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മഖ്ദൂമിന്റെ മകനായ ഷേയ്ഖ് റഷീദ് കുതിരയോട്ടത്തിൽ ഏറെ കമ്പമുള്ള ആളായിരുന്നു. സബീൽ റേസിങ് ഇന്റർ നാഷണൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2008ൽ ഷേയ്ഖ് റാഷിദിനെ യുഎഇ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി നിയമിച്ചിരുന്നു. പിന്നീട് ജോലി ഭാരത്തെ തുടർന്ന് 2010ൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.

യുഎഇയിലെ ഒട്ടേറെ ബിസിനസ് സംരഭങ്ങളുടെ സാരഥിയും പങ്കാളിയും ആയിരുന്നു ഷേയ്ഖ് റഷീദ്. യുണൈറ്റഡ് ഹോൾഡിങ്‌സ് ഗ്രൂപ്പ് ദുബായ്, സബീൽ റേസിങ് ഇന്റർനാഷണൽ എന്നിവയുടെ ഉടമയും നൂർ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, നൂർ ഇസ്ലാമിക് ബാങ്ക്, ദുബായ് ഹോൾഡിങ് കമ്പനി എന്നിവയുടെ പ്രിൻസിപ്പൽ പാർട്ണറും ആയിരുന്നു അദ്ദേഹം.

1981 നവംബർ 12നാണ് ഷെയ്ഖ് റഷീദ് ജനിച്ചത്. നാലു സഹോദരിമാരും അദ്ദേഹത്തിനുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP