Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെൻസിങ് നോർഗെയ്‌ക്കൊപ്പം കാഞ്ചൻജംഗ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത ഇനി ഓർമ്മ; രാമപുരം എസ്എച്ച്ജിഎച്ച്എസിലെ റിട്ടയേർഡ് അദ്ധ്യാപിക ചിന്നമ്മ ജോൺ യാത്രയായത് 86ാം വയസിൽ; സംസ്‌കാരം തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ

ടെൻസിങ് നോർഗെയ്‌ക്കൊപ്പം കാഞ്ചൻജംഗ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത ഇനി ഓർമ്മ; രാമപുരം എസ്എച്ച്ജിഎച്ച്എസിലെ റിട്ടയേർഡ് അദ്ധ്യാപിക ചിന്നമ്മ ജോൺ യാത്രയായത് 86ാം വയസിൽ; സംസ്‌കാരം തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ : കേരളത്തെ പ്രതിനിധീകരിച്ച് ഹിമാലയത്തിലെ കാഞ്ചൻജംഗ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത ഇനി ഓർമ്മ. രാമപുരം എസ്എച്ച്ജിഎച്ചഎസിലെ റിട്ടയേർട് അദ്ധ്യാപിക ചിന്നമ്മ ജോൺ (86) കഴിഞ്ഞ ദിവസമാണ് നിര്യാതയായത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.

ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗെയ്‌ക്കൊപ്പം 1962 മെയ്‌ 15ന് ആണ് ചിന്നമ്മ ജോൺ (വി എം. അന്നക്കുട്ടി) കാഞ്ചൻജംഗ കൊടുമുടി കയറിയത്. രാമപുരം വാണിയപ്പുരക്കൽ കുടുംബാംഗമായ ചിന്നമ്മ പഴയമറ്റം പുറവക്കാട്ട് പരേതനായ ഡോ.പി .വി .ജോണിന്റെ ഭാര്യയാണ്. തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ നാളെ 10.30ന് സംസ്‌കാരം നടക്കും.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു തിരഞ്ഞെടുത്ത 24 സ്ത്രീകളെ ഹിമാലയ യാത്രയ്ക്ക് അയക്കാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കോട്ടയം രാമപുരം എസ്എച്ച് ജിഎച്ച്എസിലെ അദ്ധ്യാപികയും എൻസിസി ഓഫിസറും ആയിരുന്ന ചിന്നമ്മ ജോൺ കേരളത്തിന്റെ പ്രതിനിധിയായി പർവതാരോഹണം നടത്തിയത്.

മക്കൾ: ആൻസി ജോൺ (പ്രിൻസിപ്പൽ കൃഷി ഓഫിസർ, ഇടുക്കി ),ജോൺസൺ പുറവക്കാട്ട് (സൂപ്രണ്ട്, ഗവ .ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം ,നെല്ലിയാമ്പതി,പാലക്കാട് ) വിൽസൺ. ജെ പുറവക്കാട്ട് (സീനിയർ മാനേജർ, എറണാകുളം ഡയറി, തൃപ്പൂണിത്തുറ ). മരുമക്കൾ: റോബർട്ട് ചാൾസ്, കൂവേലികളപ്പുര,പെഗ്ഗി കാപ്പൻ, ടെസ്സി ജോസഫ് (പ്രിൻസിപ്പൽ,ഐഎച്ച്ആർഡി സ്‌കൂൾ മുട്ടം).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP