Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നടനും സംവിധായകനും സാഹിത്യകാരനുമായ ഗിരീഷ് കർണാട് അന്തരിച്ചു; എന്നും മതേതര നിലപാടുകൾ എന്നും ഉയർത്തിപ്പിടിച്ച പ്രതിഭ; ദേശീയ ശ്രദ്ധ ആകർഷിച്ച ചലച്ചിത്രങ്ങളുടെ സംവിധായകൻ; അഭിനയത്തിന് പുതുമാനം നൽകിയ നടൻ; ഓർമ്മയാകുന്നത് കന്നട സാഹിത്യത്തിലെ അതുല്യൻ; 81-ാം വയസിലെ മരണം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്; വിടവാങ്ങുന്നത് ജ്ഞാനപീഠവും പത്മഭൂഷണും നൽകി ആദരിച്ച വ്യക്തിത്വം

നടനും സംവിധായകനും സാഹിത്യകാരനുമായ ഗിരീഷ് കർണാട് അന്തരിച്ചു; എന്നും മതേതര നിലപാടുകൾ എന്നും ഉയർത്തിപ്പിടിച്ച പ്രതിഭ; ദേശീയ ശ്രദ്ധ ആകർഷിച്ച ചലച്ചിത്രങ്ങളുടെ സംവിധായകൻ; അഭിനയത്തിന് പുതുമാനം നൽകിയ നടൻ; ഓർമ്മയാകുന്നത് കന്നട സാഹിത്യത്തിലെ അതുല്യൻ; 81-ാം വയസിലെ മരണം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്; വിടവാങ്ങുന്നത് ജ്ഞാനപീഠവും പത്മഭൂഷണും നൽകി ആദരിച്ച വ്യക്തിത്വം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കർണാട് (81) അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.പ്രശസ്ത കന്നഡ എഴുത്തുകാരനും ചലച്ചിത്രകാരനുമായിരുന്നു അദ്ദേഹം. കന്നഡ സാഹിത്യത്തിന് പുതിയ മുഖം നൽകിയ എഴുത്തുകാരനായിരുന്നു കർണാട്. പത്മഭൂഷൻ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1998ലാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്.

ഈ കന്നട എഴുത്തുകാരൻ എന്നും മതേതര പുരോഗമന വീക്ഷണങ്ങൾ ഉയര്ത്തി പ്പിടിച്ചിരുന്നു. രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീയും പത്മഭൂഷണനും നല്കി ആദരിച്ചു. സംസ്‌കാര, കാട് തുടങ്ങിയ ദേശീയശ്രദ്ധ ആകർഷിച്ച ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ഹയവദന, തുഗ്‌ളക്ക് തുടങ്ങിയ നാടകങ്ങളും അതിപ്രസിദ്ധങ്ങളാണ്.1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാഥേരാനിൽ ജനിച്ചു.വിദ്യാഭ്യാസം ഇംഗ്ലിഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958-ൽ ബിരുദം നേടി. 1960-63വരെ ഓക്‌സ്ഫഡ് യൂണിവർസിറ്റിയിൽ റോഡ്സ് സ്‌കോളർ ആയിരുന്നു. അപ്പോഴാണ് ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് ഇകണോമിക്‌സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ വിരുദം നേടിയത്. 1963-ൽ ഓക്സ്ഫെഡ് യൂനിയൻ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. . മദിരാശിയിലെ ഓക്സ്ഫെഡ് യൂനിവഴ്‌സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവർത്തിച്ചു. (1963-70).

നാലു പതിറ്റാണ്ടുകളായി നാടകങ്ങൾ രചിക്കുന്ന ഗിരീഷ് കർണാഡ് മിക്കപ്പൊഴും ചരിത്രം, ഐതിഹ്യങ്ങൾ എന്നിവയെ സമകാലിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുവാനായി ഉപയോഗിക്കുന്നു. സിനിമാലോകത്തും ഗിരീഷ് കർണാട് സജീവമാണ്. ഒരു നടൻ, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ ഗിരീഷ് കർണാട് പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തും അദ്ദേഹത്തിനു പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാരതസർക്കാർ പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാരങ്ങൾ ഗിരീഷ് കർണാടിനു സമ്മാനിച്ചു.

ആദ്യനാടകം യയാതി ഇംഗ്ലണ്ടിൽ വച്ചാണ് എഴുതിയത് (1961). മുഖ്യമായും നാടകകൃത്തെന്നനിലയിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദൽസർക്കാർ, മോഹൻ രാകേഷ്, വിജയ് ടെൻഡുൽക്കർ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി. (1970-72).

സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാനനടനുമായി സിനിമാരംഗത്തു പ്രവേശിച്ചു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷ. തുടർന്ന് ഹിന്ദി സിനിമാവേദിയിൽ ബെനഗലിനോടൊപ്പം പ്രവർത്തിച്ചു. നിഷാന്ത് (1975), കലിയുഗ് (1980) പിന്നീട് സിനിമയിലും ടെലിവിഷനിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ശശികപൂറിനുവേണ്ടി ഉത്സവ് എന്ന പേരിൽ വമ്പിച്ച മുതൽ മുടക്കുള്ള ചിത്രം നിർമ്മിച്ചു. കർണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (197678) കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചു. ഗിരീഷിന്റെ ഏറ്റവും വിഖ്യാതമായ കാട് എന്ന ചിത്രം ബനഗലിനോടൊപ്പം നവഭാരതത്തിലെ പുതിയ ഗ്രാമീണ ജീവിത ചിത്രീകരണ ശൈലി പിൻതുടർന്നു. അകിര കുറൊസാവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒംദാനൊംദു കാലദല്ലി എന്ന ആയോധനകലയ്ക്ക് പ്രാധാന്യം നല്കുന്ന മറ്റൊരു ചിത്രവും നിർമ്മിക്കുകയുണ്ടായി. സ്വന്തം ചിത്രങ്ങൾക്കൊപ്പം തിരക്കഥയെഴുതുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP