Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണം വന്ന് എന്റെ കണ്ണിൽ ചുംബിക്കൂമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം; ഭാര്യയ്ക്കും ഭാര്യ സഹോദരിക്കും അമ്മായി അച്ഛനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച് ആത്മഹത്യാ ഭീഷണി ഫേസ്‌ബുക്കിൽ ചർച്ചയാക്കിയ ഓട്ടോ ഡ്രൈവർ ഒടുവിൽ കടുംകൈ ചെയ്തു; ഇടയാർ ഹരിയുടെ തൂങ്ങിമരണം തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിൽ

മരണം വന്ന് എന്റെ കണ്ണിൽ ചുംബിക്കൂമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം; ഭാര്യയ്ക്കും ഭാര്യ സഹോദരിക്കും അമ്മായി അച്ഛനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച് ആത്മഹത്യാ ഭീഷണി ഫേസ്‌ബുക്കിൽ ചർച്ചയാക്കിയ ഓട്ടോ ഡ്രൈവർ ഒടുവിൽ കടുംകൈ ചെയ്തു; ഇടയാർ ഹരിയുടെ തൂങ്ങിമരണം തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: മരണം വന്ന് എന്റെ കണ്ണിൽ ചുംബിക്കൂമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം. ഇന്നലെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ഈ കുറിപ്പിട്ട ഇടയാർ ഹരി എന്ന ഓട്ടോഡ്രൈവർ ഇന്നു രാവിലെ ആത്മഹത്യ ചെയ്തു. ഇടയാറുള്ള സ്വന്തം വീട്ടിൽ നിന്നും തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിൽ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. മരണം വന്നു എന്റെ കണ്ണിൽ ചുംബിക്കുമ്പോഴും എന്ന ഫെയ്സ് ബുക്ക് പോസ്റ്റിനു മുൻപ് ഫെയ്സ് ബുക്ക് വീഡിയോ വഴിയും ഹരി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

ഭാര്യയ്ക്കുംഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങൾ മുഴക്കിയാണ് ഈ ഫെയ്സ് ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തത്. ഇവർ കാരണം താൻ ആത്മഹത്യ ചെയ്യും എന്നാണ് വീഡിയോയിൽ ഹരി പറയുന്നത്. രണ്ടു ദിവസം മുൻപ് സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടു ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും ഹരി ഈ കടുംകൈ ചെയ്യുമെന്ന് ഹരിയുടെ ബന്ധുക്കളും സുഹൃത്തുക്കളും കരുതിയിരുന്നില്ല.

മരിക്കുന്നതിനു മുൻപിൽ ഭാര്യ തന്നെ മർദ്ദിക്കുന്നത് അടക്കമുള്ള വീഡിയോയും ഹരി പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതിനൊന്നും വഴങ്ങാതെ ഓട്ടോ ഡ്രൈവർ ആയ ഹരി ഭാര്യ വീട്ടിൽ എത്തി തൂങ്ങിമരിക്കുകയായിരുന്നു. മുൻപ് വിവാഹിതയായ ഒരു പെൺകുട്ടിയെയാണ് ഹരി വിവാഹം ചെയ്തത്. ആ ബന്ധത്തിൽ ഭാര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. മുൻ ഭർത്താവുമായി ഭാര്യ വീണ്ടും ബന്ധം പുലർത്തുന്നതിൽ ഹരി അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന.

മുൻ ഭർത്താവിനോട് മാത്രമല്ല മറ്റു പലരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാണ് ഹരി സുഹൃത്തുക്കളോട് ആരോപിച്ചിരുന്നത്. ഇത് ഹരിയുടെ അസ്വസ്ഥത കൂട്ടി. ഇതേ കാര്യങ്ങൾ തന്നെയാണ് ഹരി ഫെയ്സ് ബുക്ക് വീഡിയോയിലും പറയുന്നത്. ഭാര്യയ്ക്ക് മാത്രമല്ല ഭാര്യ സഹോദരിക്കും ബന്ധങ്ങൾ പലതുണ്ടെന്നു ഹരി കണ്ടുപിടിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

ഇതിനിടയിൽ പീഡനം ആരോപിച്ച് ഭാര്യ ഹരിക്കെതിരെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലും ഒരു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പേരിൽ ഫോർട്ട് പൊലീസ് ഹരിയെ വിളിച്ച് വിരട്ടിയിരുന്നു. ഈ കാര്യത്തിലും ഉള്ള ഖിന്നതയും ഹരി സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. കലഹങ്ങളും ഹരിയുടെ ജീവിതം സംഘർഷഭരിതമായിരുന്നു. ഇതിന്നൊടുവിലാണ് ഹരി ആത്മഹത്യാ ഭീഷണി മുഴക്കുകയും ആത്മഹത്യയിൽ അഭയം തേടുകയും ചെയ്തത്.

ഹരിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കാരം ഇടയാറുള്ള വീട്ടിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP