Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂപ്പർ സംവിധായകൻ ഐവി ശശി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതി വാണിജ്യ വിജയങ്ങൾ സ്വന്തമാക്കിയ സിനിമാക്കാരൻ; വലിയ ക്യാൻവാസിൽ സിനിമയെടുത്ത് എണുപതുകളിൽ യുവാക്കളെ തിയേറ്ററിലെത്തിച്ചു; ചലച്ചിത്രകാരന്റെ അപ്രതീക്ഷിത വിടവാങ്ങൽ വാർത്ത കേട്ട് ഞെട്ടി സിനിമാ പ്രവർത്തകർ

സൂപ്പർ സംവിധായകൻ ഐവി ശശി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതി വാണിജ്യ വിജയങ്ങൾ സ്വന്തമാക്കിയ സിനിമാക്കാരൻ; വലിയ ക്യാൻവാസിൽ സിനിമയെടുത്ത് എണുപതുകളിൽ യുവാക്കളെ തിയേറ്ററിലെത്തിച്ചു; ചലച്ചിത്രകാരന്റെ അപ്രതീക്ഷിത വിടവാങ്ങൽ വാർത്ത കേട്ട് ഞെട്ടി സിനിമാ പ്രവർത്തകർ

ചെന്നൈ: മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ ഐ.വി ശശി(67) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തിൽ ഉള്ള വസതിയിൽ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. മലയാളചലച്ചിത്രത്തിലെ നവ ഭാവുകത്വം സമ്മാനിച്ച സംവിധായകനായിരുന്നു ഐ.വി. ശശി. ഇരുപ്പം വീട് ശശിധരൻ. എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. 150 -ഓളം സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം തന്റേതായ ഒരു ശൈലി രൂപകരിച്ച സംവിധായകനാണ്. സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു.

1975ൽ ഉമ്മർ നായകനായ ഉത്സവമാണ് ആദ്യ ചിത്രം. തുടർന്ന് അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, അവളുടെ രാവുകൾ, മനസാ വാചാ കർമണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കിൽ നാളെ, കാണാമറയത്ത്, അതിരാത്രം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, കരിമ്പിൻപൂവിനക്കരെ, ആവനാഴി, ഇടനിലങ്ങൾ, അടിമകൾ ഉടമകൾ, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇൻസ്പെക്ടർ ബൽറാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. 2009ൽ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.

ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സംവിധാനം ചെയ്തു. ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ഒരു വൻവിജയമായിരുന്നു. ആദ്യ സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകൾ മലയാളത്തിലെ ആദ്യത്തെ A വിഭാഗത്തിൽ പെട്ട ഒരു സിനിമയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു. എഴുപതുകളുടെ അവസാനം ഐ.വി.ശശി-ഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. 1977ൽ മാത്രം ഐ.വി.ശശി പന്ത്രണ്ട് സിനിമകൾ പുറത്തിറക്കി ഇതിൽ എണ്ണെണ്ണവും ഹിറ്റുകളായി.

ആലപ്പി ഷെറീഫിന് പുറമെ പത്മരാജൻ, എം ടി.വാസുദേവൻ നായർ, ടി.ദാമോദരൻ എന്നിവരുടെ തിക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു. ചലച്ചിത്രതാരം സീമയാണ് ഭാര്യ. 1982ൽ ആരൂഢം എന്ന ചിത്രത്തിനു മികച്ച ചിത്രത്തിനുള്ള നർഗിസ് ദത്ത് ദേശീയ പുരസ്‌കാരം നേടി. സംസ്ഥാന അവാർഡുകൾ നേടിയ 1921, ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശി 1989ൽ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടി. 150ൽ പരം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്

. രണ്ടു തവണമ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡും കരസ്ഥമാക്കി. ആറു തവണ ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഈ വർഷത്തെ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഐ.വി.ശശിക്കായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP