Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയീദ് അന്തരിച്ചു; അന്ത്യം ശ്വാസകോശ അസുഖത്തെ തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ; വിട വാങ്ങിയത് കോൺഗ്രസ് വിട്ട് കാശ്മീർ പിഡിപിയുടെ സ്ഥാപക നേതാവ്

ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയീദ് അന്തരിച്ചു; അന്ത്യം ശ്വാസകോശ അസുഖത്തെ തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ; വിട വാങ്ങിയത് കോൺഗ്രസ് വിട്ട് കാശ്മീർ പിഡിപിയുടെ സ്ഥാപക നേതാവ്

ന്യൂഡൽഹി: ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയീദ് അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ 7.20തോടെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു ജമ്മു കാശ്മീർ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി സ്ഥാപക നേതാവ് കൂടിയായ മുഫ്തിയുടെ അന്ത്യം. അന്ത്യവിവരം അറിഞ്ഞ് നേതാക്കൾ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്.

നെഞ്ചു വേദനയെ തുടർന്ന് ഡിസംബർ 24ലാണ് മുഫ്ത്തി മുഹമ്മദ് സയീദിനെ ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ത്രീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ചികിത്സ തേടിയത്. രോഗം മൂർഛിച്ചതിനെ തുടർന്ന് ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

മുഫ്തി മുഹമ്മദ് സഈദിന്റെ നേതൃത്വത്തിൽ പി.ഡി.പിബിജെപി സഖ്യ സർക്കാർ കഴിഞ്ഞ മാർച്ചിലാണ് അധികാരത്തിലെത്തിയത്. 2002 മുതൽ 2005 വരെകശ്മീർ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്. കോൺഗ്രസ് അംഗമായിരുന്ന മുഫ്തി മുഹമ്മദ് സഈദ് 1987ൽ പാർട്ടി വിട്ട് വി.പി.സിങിന്റെ നേതൃത്വത്തിലുള്ള ജനമോർച്ചയിൽ അംഗമായി. 1989ൽ വി.പി.സിങ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 1999ലാണ് ജമ്മു കശ്മീർ പി.ഡി.പി രൂപീകരിച്ചത്. കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ ഉപാധികളില്ലാതെ കശ്മീരികളുമായി ചർച്ചയാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പാർട്ടി രൂപീകരണം. മകൾ മെഹബൂബ മുഫ്തി പി.ഡി.പി പ്രസിഡന്റാണ്.

മുഫ്ത്തിക്ക് പകരം മകൾ മെഹബൂബ മുഫ്ത്തി കാശ്മീർ മുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP