Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴയിൽ നിന്നും മുബൈയ്ക്ക് വണ്ടി കയറി ബോളിവുഡിലെ സംഗീത വിസ്മയമായി; ആലപ്പുഴയിൽ മടങ്ങി എത്തി മരണത്തിന് കീഴടങ്ങി; വിട പറഞ്ഞ ജിതിൻ ശ്യാമിന്റേത് വിസ്മയകരമായ ജീവിതം

ആലപ്പുഴയിൽ നിന്നും മുബൈയ്ക്ക് വണ്ടി കയറി ബോളിവുഡിലെ സംഗീത വിസ്മയമായി; ആലപ്പുഴയിൽ മടങ്ങി എത്തി മരണത്തിന് കീഴടങ്ങി; വിട പറഞ്ഞ ജിതിൻ ശ്യാമിന്റേത് വിസ്മയകരമായ ജീവിതം

ആലപ്പുഴ: പ്രശസ്ത സംഗീതസംവിധായകൻ ജിതിൻ ശ്യാം (മുഹമ്മദ് ഇസ്മായിൽ-68) അന്തരിച്ചു. ഫാസ്റ്റ് നമ്പറുകളും താള ബോധവുമായി സിനിമാ സംഗീതത്തിൽ വേറിട്ട വഴിയിലൂടെയായിരുന്നു ജിതിൻ ശ്യാമിന്റെ യാത്ര. മുഹമ്മദ് റാഫിയെ പോലുള്ള ഇതിഹാസ സംഗീതജ്ഞരുമായി അടുത്ത ബന്ധമുണ്ടായിരുന്ന സംഗീത സംവിധായനാണ് ജിതിൻ ശ്യം.

അടുത്ത സുഹൃത്ത് സംഗീതജ്ഞനായ ആലപ്പി ഉസ്മാന്റെ മരണവാർത്ത അറിഞ്ഞതു മുതൽ ജിതിൻ ശ്യാം ദുഃഖിതനായിരുന്നു. മുംബൈയിൽ സ്ഥിര താമസക്കാരനായ ജിതിൻ ശ്യാം മൂന്നാഴ്ച മുൻപാണു സ്വദേശത്തു മടങ്ങിയെത്തിയത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ വീടിനു മുന്നിൽ കുഴഞ്ഞു വീണ ജിതിൻ ശ്യാമിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മുഹമ്മദ് റഫിയെക്കൊണ്ട് ആറു ഗാനങ്ങൾ പാടിച്ച സംഗീതസംവിധായകനാണു ജിതിൻ ശ്യാം. 'തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിൽ 'ഷബാബ് കെ ലോട്ട് എന്ന ഹിന്ദി ഗാനം പാടിക്കൊണ്ടു റഫി മലയാളത്തിലേക്കു വന്നതും ജിതിൻ ശ്യാമിന്റെ സംഗീതത്തിലാണ്. ഹിന്ദിയിൽ സിന്ദകി കെ രാസ്‌തേ, മന്ദിർ മസ്ജിദ് എന്നീ ചിത്രങ്ങളിൽ ജിതിൻ ശ്യാമിനായി റഫി അഞ്ചു പാട്ടുകൾ പാടി. തലത് മഹമൂദുമായും ജിതിൻ ശ്യാമിന് അടുത്ത ബന്ധമുണ്ടായിരുന്നു. ലതാ മങ്കേഷ്‌കർ, ആഷാ ബോൺസ്‌ലെ, കിഷോർ കുമാർ തുടങ്ങി ഹിന്ദിയിലെ പ്രമുഖ ഗായകർക്കായി ജിതിൻ ശ്യാം സംഗീതമൊരുക്കിയിട്ടുണ്ട്. ഹിന്ദി സിനിമകളിലടക്കം നാനൂറോളം ഗാനങ്ങൾക്ക് ഈണം നൽകി.

പതിനെട്ടാം വയസ്സിൽ ആലപ്പുഴയിൽനിന്നു മുംബൈയ്ക്കു പോയ ജിതിൻ ശ്യാം, സുപ്രസിദ്ധ സംഗീത സംവിധായകൻ നൗഷാദിന്റെ ശിഷ്യനായി. 1977 ൽ 'ലോക്കൽ ട്രെയിൻ എന്ന ചിത്രത്തിലെ 'ഏ മൗലാ തേരി ദുനിയാമെ ആകെ... എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം. മലയാളത്തിൽ രാജീവ്‌നാഥിന്റെ 'തണൽ ആണ് ആദ്യ ചിത്രം. തളിരിട്ട കിനാക്കൾ, പൊന്മുടി, വീസ, സുന്ദരി നീയും സുന്ദരൻ ഞാനും തുടങ്ങിയവയാണു ശ്രദ്ധേയമായ സിനിമകൾ. വീസയിലെ 'താലീപ്പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം എന്ന യേശുദാസ്-ജെൻസി ടീമിന്റെ യുഗ്മഗാനം ഏറെ പ്രസിദ്ധമാണ്. എൺപതുകളിൽ മലയാളത്തിൽ ഫാസ്റ്റ് നമ്പർ ഗാനങ്ങൾ സമ്മാനിച്ചും നിറസാന്നിധ്യമായി.

ഭാര്യ: പരേതയായ ഹാജിറ മക്കൾ: രഹ്‌ന, അസ്‌ലം, ബബ്‌ലു, നസീർ ഹുസൈൻ. മരുമക്കൾ: റഫീഖ്, ഷാത്തിമ, ഐഷ, ഹീന. സംസ്‌കാരം പിന്നീട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP