Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയോര ഹൈവേയ്ക്ക് വേണ്ടി നടത്തിയത് ഒട്ടേറെ സമരങ്ങളും പഠനങ്ങളും; അന്തരിച്ചത് തന്റെ ജീവിതകാലത്തു ഹൈവേ യാഥാർഥ്യമായില്ലെങ്കിൽ അതിനായി നടത്തിയ ശ്രമങ്ങൾ അടങ്ങിയ ഫയൽ മൃതദേഹത്തിനൊപ്പം കല്ലറയിൽ അടക്കം ചെയ്യണമെന്ന് പറഞ്ഞ വ്യക്തിത്വം; മലയോര വികസന നായകനും റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറുമായ ജോസഫ് കനകമൊട്ടെയുടെ സംസ്‌ക്കാരം നാളെ; കനകമൊട്ട ജീവിതത്തോട് വിടപറഞ്ഞത് മലയോര ഹൈവെ യാഥാർഥ്യമാകുന്ന ചാരിതാർഥ്യത്തോടെ

മലയോര ഹൈവേയ്ക്ക് വേണ്ടി നടത്തിയത് ഒട്ടേറെ സമരങ്ങളും പഠനങ്ങളും; അന്തരിച്ചത് തന്റെ ജീവിതകാലത്തു ഹൈവേ യാഥാർഥ്യമായില്ലെങ്കിൽ അതിനായി നടത്തിയ ശ്രമങ്ങൾ അടങ്ങിയ ഫയൽ മൃതദേഹത്തിനൊപ്പം കല്ലറയിൽ അടക്കം ചെയ്യണമെന്ന് പറഞ്ഞ വ്യക്തിത്വം; മലയോര വികസന നായകനും റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറുമായ ജോസഫ് കനകമൊട്ടെയുടെ സംസ്‌ക്കാരം നാളെ; കനകമൊട്ട ജീവിതത്തോട് വിടപറഞ്ഞത് മലയോര ഹൈവെ യാഥാർഥ്യമാകുന്ന ചാരിതാർഥ്യത്തോടെ

സ്വന്തം ലേഖകൻ

രാജപുരം: മലയോര വികസന നായകനും റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറുമായ ജോസഫ് കനകമൊട്ട (92)യുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളം. ഇന്നലെ അന്തരിച്ച കനകമൊട്ടെയുടെ സംസ്‌ക്കാരം നാളെ 10ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ നടക്കും. മലയോര ഹൈവേ, കാണിയൂർ റെയിൽപ്പാത തുടങ്ങിയ ആശയങ്ങൾ ആദ്യമായി അവതരിപ്പിച്ച അദ്ദേഹം മലയോര ഹൈവെ എന്ന ആശയത്തിന് വേണ്ടി നിരവധി സമരങ്ങളും പഠനങ്ങളും നടത്തി. കോട്ടയത്ത് പറമ്പേട്ട് ഔസേപ്പിന്റെയും അന്നയുടെയും മകനായ കൃഷി, സ്ഥിതിവിവരക്കണക്ക് വിഭാഗം ഇൻവെസ്റ്റിഗേറ്ററായി ജോലി ലഭിച്ചശേഷം 1960-ൽ സ്ഥലംമാറ്റം വാങ്ങിയാണ് അദ്ദേഹം കാസർകോട്ടെത്തിയത്. പിന്നീട് മാലക്കല്ലിൽ സ്ഥിരതാമസമാക്കി.

മഞ്ചേശ്വരത്തെ നന്ദാരപ്പടവിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം പാറശാലയിൽ അവസാനിക്കുന്ന മലയോര ഹൈവേ എന്ന ആശയത്തിനു വേണ്ടി അദ്ദേഹം ഒട്ടേറെ സമരങ്ങളും പഠനങ്ങളും നടത്തി. തന്റെ ജീവിതകാലത്തു ഹൈവേ യാഥാർഥ്യമായില്ലെങ്കിൽ അതിനായി താൻ നടത്തിയ ശ്രമങ്ങൾ അടങ്ങിയ ഫയലുകൾ മൃതദേഹത്തിനൊപ്പം കല്ലറയിൽ അടക്കം ചെയ്യണമെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ ഹൈവേ സ്വപ്നം യാഥാർഥ്യമാകുന്ന ചാരിതാർഥ്യത്തോടെയാണ് അദ്ദേഹം വിടചൊല്ലിയത്.

മലയോരത്തെ യാത്രാദുരിതമകറ്റാൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ രൂപവത്കരിച്ച് കെ.എസ്.ആർ.ടി.സി. സർവീസിനുവേണ്ടിയായിരുന്നു അദ്യ പ്രവർത്തനം. 1979-ൽ കാസർകോട് ജില്ല രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങി. കാസർകോട് വികസന അഥോറിറ്റി (കാഡ) രൂപവത്കരിക്കുക, മലയോര ഹൈവേ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ച് ആ വർഷം മാലക്കല്ലിൽനിന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് നയിച്ചത് കനകമൊട്ടയാണ്. 1984-ൽ വിരമിച്ചശേഷം മുഴുവൻസമയവും വികസനപ്രക്ഷോഭങ്ങളിൽ മുഴുകി.

ഭാര്യ: ഏലിയാമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് സ്‌കൂൾ മാലക്കല്ല്). മക്കൾ: വത്സമ്മ ജോസഫ് (റിട്ട. ഡിഇഒ കോട്ടയം), ജോളി ജോസഫ് (റിട്ട. ഹെഡ് നഴ്‌സ്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്), ജെസി ജോസഫ് (റിട്ട. അദ്ധ്യാപിക ജിഎച്ച്എസ്എസ് ബളാംതോട്), സന്തോഷ് ജോസഫ് (പ്രധാനാധ്യാപകൻ, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ രാജപുരം), സത്യൻ ജോസഫ് (പ്രധാനാധ്യാപകൻ, ജിഡബ്യുഎൽപിഎസ് കുടുംബൂർ), ടി.ജെ.പ്രകാശ് (ലക്ചറർ, പീപ്പിൾസ് കോളജ്, മുന്നാട്). മരുമക്കൾ: ലൂയിസ് മാത്യു ഏളംകുളത്ത് (റിട്ട.പ്രധാനാധ്യാപകൻ, കോട്ടയം), സാലി (റിട്ട. ഹെഡ് നഴ്‌സ് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്), ഒ.കെ.തോമസ് (ഫെഡറൽ ബാങ്ക്, രാജപുരം), ഷൈലമ്മ (അദ്ധ്യാപിക, എച്ച്എഫ്എച്ച്എസ്എസ് രാജപുരം), ജെയ്‌സി (അദ്ധ്യാപിക, സെന്റ് മേരീസ് എയുപിഎസ്, മാലക്കല്ല്), ഡെയ്‌സി മാത്യു (അദ്ധ്യാപിക, എച്എഫ്എച്ച്എസ്എസ് രാജപുരം).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP