Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രമുഖ ഇസ്ലാമിക മതപണ്ഡിതൻ കോട്ടുമല ബാപ്പു മുസ്‌ലിയാർ അന്തരിച്ചു; വിടപറഞ്ഞത് ഹജ്ജ് കമ്മിറ്റി ചെയർമാനും സമസ്ത സെക്രട്ടറിയുമായ നേതാവ്; ഗുരതരാവസ്ഥയിൽ ഒരു മാസം ചികിത്സയിലായിരുന്നു; ഖബറടക്കം നാളെ രാവിലെ പത്തിന്

പ്രമുഖ ഇസ്ലാമിക മതപണ്ഡിതൻ കോട്ടുമല ബാപ്പു മുസ്‌ലിയാർ അന്തരിച്ചു; വിടപറഞ്ഞത് ഹജ്ജ് കമ്മിറ്റി  ചെയർമാനും സമസ്ത സെക്രട്ടറിയുമായ നേതാവ്; ഗുരതരാവസ്ഥയിൽ ഒരു മാസം ചികിത്സയിലായിരുന്നു; ഖബറടക്കം നാളെ രാവിലെ പത്തിന്

കോഴിക്കോട്: കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്‌ലിയാർ(65)അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 10 മണിക്ക് കാളമ്പാടി ജുമാമസ്ജിദിൽ വച്ച്.

പ്രമുഖ മതപണ്ഡിതനും സമസ്ത നേതാക്കളിൽ പ്രമുഖനുമായ ബാപ്പു മുസ്‌ലിയാർ സുപ്രഭാതം പത്രത്തിന്റെ മാനേജിങ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ബാപ്പു മുസ്ലിയാർ സമസ്തയുടെ നേതൃസ്ഥാനത്തെ നിറസാന്നിധ്യമായിരുന്നു. കടമേരി റഹ്മാനിയയിൽ പ്രിൻസിപ്പലായി സേവനമഷ്ഠിച്ചു വരികയായിരുന്നു.

ശാരീരികാസ്വസ്ഥ്യത്തെ തുടർന്ന് ഒരുമാസത്തോളമായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന ബാപ്പു മുസ്ലിയാർ ഇന്ന് രണ്ടരയോടെയാണ് അന്തരിച്ചത്.

കടമേരി റഹ്മാനിയ അറബിക് കോളജിന്റെ പൂർവ വിദ്യാർത്ഥി സംഘടനയായ റഹ്മാനീസ്് അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ സംഗമത്തിൽ പങ്കെടുക്കാൻ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ കൂടിയായ കോട്ടുമല ദുബൈ സന്ദർശനം നടത്തി തിരിച്ചുവന്നപ്പോൾ പനി ബാധിച്ചതിനെ തുടർന്നാണ് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലപ്പുറം കാളമ്പാടിയാണ് സ്വദേശം. പ്രമുഖ മതപണ്ഡിതനും സമസ്തയുടെ സമുന്നത നേതാവുമായിരുന്ന മർഹും കോട്ടുമല ടി. അബൂബക്കർ മുസ്ലിയാരുടെയും പ്രമുഖ സൂഫിവര്യനും സമസ്ത സ്ഥാപക നേതാവുമായ മർഹൂം മൗലാനാ അബ്ദുൽ അലികോമു മുസ്ലിയാരുടെ മകൾ ഫാത്വിമ ഹജ്ജുമ്മയുടെയും പുത്രനായാണ് ജനനം.

സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി, സമസ്ത കേരളാ ജംഇയ്യത്തുൽ മുഫത്തിശീൻ പ്രസിഡന്റ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജാമിഅ നൂരിയ്യ കമ്മിറ്റി അംഗം, ഏറനാട് താലൂക്ക് പ്രസിഡന്റ്, ഇഖ്റഅ് പബ്ലിക്കേഷൻ ചെയർമാൻ, എം.ഇ.എ എൻജിനിയറിങ് കോളജ് കമ്മിറ്റി കൺവീനർ, കാളമ്പാടി മഹല്ല് കമ്മിറ്റി, മദ്റസ പ്രസിഡന്റ്, കോട്ടുമല അബൂബക്കർ മുസ്ലിയാർ സ്മാരക കോംപ്ലക്സ് ജന.സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചുവരികയായിരുന്നു.

ബാപ്പു മുസ്ലിയാരുടെ നിര്യാണത്തിൽ പ്രമുഖ മുസ്ലിം നേതാക്കൾ അനുശോചിച്ചു. സമുദായ ഐക്യത്തിനും സൗഹാർദത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം എന്ന് ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കൾ അനുസ്മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP