Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലിനജലം നീക്കുന്ന ടാങ്കറിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ സഹപ്രവർത്തകന് ദാരുണാന്ത്യം ! സംഭവം ചെങ്ങറയിലെ ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ ഫാക്ടറിയിൽ; ടാങ്കറിൽ വെച്ച് വിഷവാതകം ശ്വസിച്ച രണ്ട് പേർ ചികിത്സയിൽ

മലിനജലം നീക്കുന്ന ടാങ്കറിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ സഹപ്രവർത്തകന് ദാരുണാന്ത്യം ! സംഭവം ചെങ്ങറയിലെ ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ ഫാക്ടറിയിൽ; ടാങ്കറിൽ വെച്ച് വിഷവാതകം ശ്വസിച്ച രണ്ട് പേർ ചികിത്സയിൽ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട : മലിനജല ടാങ്കറിൽ വീണ് യുവാവിന് ദാരുണാന്ത്യം. പുതുക്കുളം ചെങ്ങറയിലെ ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ സെൻട്രിഫ്യൂജ്ഡ് ലാറ്റക്‌സ് ഫാക്ടറിയിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം. ഫാക്ടറിയിൽ നിന്നും മലിനജലം നീക്കം ചെയ്യുന്ന ടാങ്കറിൽ മയങ്ങി വീണ സഹപ്രവർത്തകനെ രക്ഷിക്കാനിറങ്ങിയ മലയാലപ്പുഴ പൊതീപ്പാട് കുളത്തുങ്കൽ കെ.സി.സുനീഷ്‌കുമാറാണു (31) മരിച്ചത്. കുമ്പഴ ഏറം വട്ടത്തറ ഡിവിഷൻ മണികണ്ഠൻ (42), അനന്തരാമൻ തൃശൂർ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഫാക്ടറിയിൽനിന്നുള്ള മലിനജലം നീക്കം ചെയ്യുന്ന ടാങ്കർ വൃത്തിയാക്കുമ്പോഴാണ് അപകടം. ടാങ്കിലിറങ്ങിയ മണികണ്ഠൻ വിഷവാതകം ശ്വസിച്ച് മയങ്ങി വീണപ്പോൾ രക്ഷിക്കാനാണ് സുനീഷ് ഇറങ്ങിയത്.മണികണ്ഠനെ തോളിലേറ്റി പുറത്തേക്ക് എത്തിച്ചെങ്കിലും സുനീഷും ബോധരഹിതനായി വീഴുകയായിരുന്നു. സുനീഷ്‌കുമാറിനെ പുറത്തെടുക്കാനിറങ്ങിയ അനന്തരാമനും ടാങ്കിലേക്ക് മയങ്ങിവീണു. സുനീഷിനെ നാട്ടുകാർ പുറത്തെടുത്തു.

ഇതിനിടെയെത്തിയ അഗ്‌നിശമനസേനയാണ് അനന്തരാമനെ പുറത്തെത്തിച്ചത്. സുനീഷ്‌കുമാറിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മണികണ്ഠനെയും അനന്തരാമനെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില മോശമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശപത്രിയിലേക്കു മാറ്റി. സുനീഷ് ഫാക്ടറിയിൽ ജോലിക്കു ചേർന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഭാര്യ: വനജ. മകൾ: ആർഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP