Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറ്റുകാൽ പൊങ്കാലയ്ക്കിറങ്ങിയ അമ്മയും മകളും വാഹനാപകടത്തിൽ മരിച്ചു; അപകടം കൊല്ലം ചെമ്മാന്മുക്കിൽ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച്; ദാരുണാന്ത്യമുണ്ടായത് ഉളിയക്കോവിൽ സ്വദേശി ജലജ മണികണ്ഠനും മകൾ ആര്യയ്ക്കും

ആറ്റുകാൽ പൊങ്കാലയ്ക്കിറങ്ങിയ അമ്മയും മകളും വാഹനാപകടത്തിൽ മരിച്ചു; അപകടം കൊല്ലം ചെമ്മാന്മുക്കിൽ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച്; ദാരുണാന്ത്യമുണ്ടായത് ഉളിയക്കോവിൽ സ്വദേശി ജലജ മണികണ്ഠനും മകൾ ആര്യയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകാനിറങ്ങിയ അമ്മയും മകളും കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. പൊങ്കാല അർപ്പിക്കാൻ, മകൾക്കൊപ്പം ഇരുചക്രവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയപ്പോഴാണ് കെഎസ്ആർടിസി ബസിടിച്ചത്. അമ്മ ജലജ ഉടൻ തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മകൾ ആര്യ പിന്നീട് മരണത്തിന് കീഴടങ്ങി.

കൊല്ലം ഉളിയക്കോവിൽ കാവടിപ്പുറം നഗർ കാവടി കിഴക്കതിൽ (ഹൗസ് നമ്പർ 62) ജലജ മണികണ്ഠൻ (52), ഇളയ മകൾ ആര്യ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ജലജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആര്യയെ മേവറം മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രാവിലെ ഒമ്പതോടെ മരിച്ചു. കടപ്പാക്കട ഭാഗത്ത് നിന്ന് സ്‌കൂട്ടറിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോഴായിരുന്നു അപകടം. കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ആര്യയാണ് സ്‌കൂട്ടർ ഓടിച്ചത്. ആര്യയെ തിരുവനന്തപുരത്ത് വിദഗ്ദ്ധ ചികിത്സയ്ക്ക് എത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും തിരുവനന്തപുരത്തേക്കുള്ള ഇന്നത്തെ യാത്ര ദുഷ്‌കരമായതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ചെമ്മാന്മുക്ക് ഭാരതരാജ്ഞി പള്ളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്.ജലജയുടെ ഭർത്താവ് മണികണ്ഠൻ ചിന്നക്കടയിൽ ലോഡിങ് തൊഴിലാളിയാണ്. അരിപ്പൊടിയും മററ് സാധനങ്ങളും പാക്കറ്റിലാക്കി കടകളിൽ എത്തിക്കുന്ന ഇടത്തരം സംരംഭം നടത്തി വരികയായിരുന്നു ജലജ. മറ്റൊരു മകൾ: ആതിര. ആര്യയുടെ ഭർത്താവ് ശ്രീജിത്ത്, മകൻ അദ്വൈത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP