Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുജ മുങ്ങി മരിച്ചത് ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; ഏഴ് വർഷം മുമ്പ് മരിച്ച ഭർത്താവിന്റെ അടുത്തേക്ക് സുജയും യാത്രയായതോടെ അനാഥരായത് ഹൈസ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ: അച്ഛന് പിന്നാലെ അമ്മയും യാത്രയായതോടെ പൊട്ടിക്കരഞ്ഞ് ശ്രീതുവും ശ്രീരാഗും

സുജ മുങ്ങി മരിച്ചത് ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; ഏഴ് വർഷം മുമ്പ് മരിച്ച ഭർത്താവിന്റെ അടുത്തേക്ക് സുജയും യാത്രയായതോടെ അനാഥരായത് ഹൈസ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ: അച്ഛന് പിന്നാലെ അമ്മയും യാത്രയായതോടെ പൊട്ടിക്കരഞ്ഞ് ശ്രീതുവും ശ്രീരാഗും

സ്വന്തം ലേഖകൻ

കൂത്താട്ടുകുളം: വസ്ത്രം കഴുകുന്നതിനിടെ കനാലിലെ ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ചു. മാറിക അരിശേരിക്കരയിൽ പരേതനായ മാധവന്റെ ഭാര്യ സുജയാണ് (40) മരിച്ചത്. എംവിഐപി കനാലിൽ പണ്ടപ്പിള്ളി അങ്കണവാടിക്ക് സമീപമുള്ള കടവിലായിരുന്നു അപകടം. ജലക്ഷാമം രൂക്ഷമായതിനാൽ അമ്മയും മകളും വസ്ത്രങ്ങൾ കഴുകാനും കുളിക്കാനുമാണ് വീട്ടിൽ നിന്നും സ്‌കൂട്ടറിൽ കനാലിൽ എത്തിയത്. എന്നാൽ ആ വരവ് സങ്കടങ്ങളുടേതായി മാറുക ആയിരുന്നു.

തുണി കഴുകുന്നതിനിടെ ഒഴുക്കിൽപെട്ടു പോയ ശ്രീതുമോളെ (14) രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുജ ഒഴുക്കിൽ പെട്ടത്. ഇതോടെ അച്ഛന് പിന്നാലെ അമ്മയേയും നഷ്ടമായിരിക്കുകയാണ് ശ്രീതുവിനും സഹോദരൻ ശ്രീരാഗിനും. തുണി കഴുകിക്കൊണ്ടിരുന്ന സുജ മകൾ ഒഴുക്കിൽപെട്ടതു കണ്ടു രക്ഷിക്കാനായി ഇറങ്ങിയതോടെ ശക്തമായ അടിയൊഴുക്കിൽ പെടുകയായിരുന്നു. രക്ഷപ്പെട്ടു കരയ്ക്കു കയറിയ ശ്രീതുമോളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണു സുജയെ കണ്ടെത്തിയത്.

ഉടൻ തന്നെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്നു 11ന്. അറുന്നൂറ്റിമംഗലം നിരപ്പിൽ പരേതനായ സുകുമാരന്റെയും ശ്യാമളയുടെയും മകളാണ് സുജ. പാലക്കുഴ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അംഗമായിരുന്നു സുജ. ചെത്തുതൊഴിലാളിയായിരുന്ന ഭർത്താവ് മാധവൻ 7 വർഷം മുൻപാണ് മരിച്ചത്. അച്ഛന് പിന്നാലെ അമ്മയും യാത്രയായതോടെ അനാഥരായിരിക്കുകയാണ് ഈ മക്കൾ. ശ്രീതുമോൾ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മകൻ ശ്രീരാഗ് (ആറാം ക്ലാസ്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP