Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ നന്തി നാസർ അന്തരിച്ചു: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രവർത്തിച്ച സാമൂഹിക പ്രവർത്തകൻ; പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു നാസറിക്ക ഓർമയാകുമ്പോൾ പ്രവാസ ലോകത്ത് തീരാനഷ്ടം

യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ നന്തി നാസർ അന്തരിച്ചു: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രവർത്തിച്ച സാമൂഹിക പ്രവർത്തകൻ; പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു നാസറിക്ക ഓർമയാകുമ്പോൾ പ്രവാസ ലോകത്ത് തീരാനഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രവാസിയുടെ ഓരോ പ്രശ്‌നത്തിനും ഒപ്പമുണ്ടായിരുന്നു നാസറിക്ക (55) ഇനി ഓർമയാകുകയാണ്. കഴിഞ്ഞ 3 പതിറ്റാണ്ടോളമായി സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവസാന്നിധ്യമായിരുന്നു നാസർനന്തി. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രവർത്തിച്ച സാമൂഹിക പ്രവർത്തകൻ എന്ന് നിലയിൽ മാത്രമല്ല ആശുപത്രികളിൽ കഷ്ടപ്പെടുന്ന രോഗികൾക്ക് സഹായം എത്തിക്കുന്നതിനും മുന്നിട്ട് നിൽക്കാറുള്ള പൊതുപ്രവർത്തകൻ കൂടിയായിരുന്നു ഇദ്ദേഹം.

ഞായറാഴ്ച പുലർച്ചെ നെഞ്ചു വേദനയെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു. ദീർഘകാലം മുംബൈയിൽ ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിച്ച ഇദ്ദേഹം ദുബൈയിലെ സാമൂഹികവ്യവസായ മേഖലയിൽ സജീവമായിരുന്നു.

ലേബർ ക്യാംപുകളിലും മരുഭൂമിയിൽ ഒറ്റപ്പെടുന്ന ഇടയർക്കും തോട്ടം തൊഴിലാളികൾക്കും സഹായമെത്തിക്കാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ഇടപെട്ടിരുന്നു. അശരണർക്ക് സൗജന്യമായി നിയമസഹായം നൽകാനും അദ്ദേഹം മുൻകൈയെടുത്തിരുന്നു.ദേശീയ ദിനത്തോടനുബന്ധിച്ചും റമദാനിലും ദുബൈ പൊലീസ് നടത്തിയ ഗിന്നസ് യജ്ഞങ്ങളുടെ മുഖ്യ സഹകാരി ആയിരുന്നു. ദുബൈയിലെ പിആർഒമാരുടെ കൂട്ടായ്മ സംഘാടകനായും പ്രവർത്തിച്ചു.

ആശുപത്രികളിൽ കഷ്ടപ്പെടുന്ന രോഗികൾക്ക് സഹായം എത്തിക്കുന്നതിനും മുന്നിട്ടു നിൽക്കാറുള്ള പൊതുപ്രവർത്തകൻ കൂടിയായിരുന്നു നന്തി നാസർ. നിരവധി സാമൂഹിക സംഘടനകളുടെ സാരഥിയാണ്. കഴിഞ്ഞ മാസം, ദുബായിൽ വച്ച് നടന്ന, ഇൻഡോ അറബ് ലീഡേഴ്സ് കോൺഫെറെൻസിൽ യു.എ.ഇ യിലെ ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അതാവാലെ യിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

ദേശീയ ദിനത്തോടനുബന്ധിച്ചും റമദാനിലും ദുബൈ പൊലീസ് നടത്തിയ ഗിന്നസ് യജ്ഞങ്ങളുടെ പ്രധാന സംഘാടകനായിരുന്നു.നാസർ നന്തി വിടവാങ്ങുമ്പോൾ, യുഎഇയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് അതൊരുനികത്താനാകാത്ത നഷ്ടമാണ്. ഭാര്യ: നസീമ. മക്കൾ: സന, ഷിബില (അമേരിക്ക), സാദ് (ബഹ്റൈൻ). മൃതദേഹം ദുബൈ ആശുപത്രിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP