Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർഗോഡ് കാർ മറിഞ്ഞ് അമ്മയും മകനും മരിച്ചു; അപകടത്തിൽ മരിച്ച ഷരീഫിന്റെ ഭാര്യയും മക്കളും ഗുരുതരാവസ്ഥയിൽ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ; അപകടം സംഭവിച്ചത് ഭാര്യാ സഹോദരന്റെ വീട്ടിലേക്ക് പോകവെ; മുംബൈയിൽ നിന്ന് വോട്ട് ചെയ്യാൻ നാട്ടിലെത്തിയ ഷെരീഫിനും കുടുംബത്തിനുമേറ്റ ദുരന്തത്തിൽ ഞെട്ടി നാട്ടുകാർ

കാസർഗോഡ് കാർ മറിഞ്ഞ് അമ്മയും മകനും മരിച്ചു; അപകടത്തിൽ മരിച്ച ഷരീഫിന്റെ ഭാര്യയും മക്കളും ഗുരുതരാവസ്ഥയിൽ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ; അപകടം സംഭവിച്ചത് ഭാര്യാ സഹോദരന്റെ വീട്ടിലേക്ക് പോകവെ; മുംബൈയിൽ നിന്ന് വോട്ട് ചെയ്യാൻ നാട്ടിലെത്തിയ ഷെരീഫിനും കുടുംബത്തിനുമേറ്റ ദുരന്തത്തിൽ ഞെട്ടി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: വാഹനാപകടത്തിൽ രണ്ട് മരണം. കാസർഗോഡ് പുത്തിഗെ ബാഡൂരിൽ ആണ് കാർ മറിഞ്ഞ് രണ്ട് പോർ മരിച്ചത്. ഒമ്‌നി കാർ മറിഞ്ഞുള്ള അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഒമ്‌നി വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഉമ്മയും മകനുമാണ്. മുഗു ഉറുമി സ്വദേശികളും ഇപ്പോൾ ബദിയടുക്ക പെർളയിൽ താമസക്കാരുമായ മുഹമ്മദിന്റെ മകൻ അബ്ദുൽ ഷരീഫ് (38), മാതാവ് ബീഫാത്തിമ (56) എന്നിവരാണ് മരിച്ചത്.

അബ്ദുൽ ഷരീഫ് മുംബൈയിൽ ഹോട്ടൽ കാഷ്യറാണ്. തെരഞ്ഞെടുപ്പിന് മുമ്പ് നാട്ടിൽ വന്നതായിരുന്നു. വെള്ളിയാഴ്ച തിരിച്ച് മുംബൈയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മുഗു റോഡിലെ ഭാര്യാ സഹോദരൻ റഫീഖിന്റെ വീട്ടിൽ ഒരു ചടങ്ങിന് കുടുംബസമേതം പോകുമ്പോഴാണ് ഒമ്‌നി വാൻ മുണ്ട്യത്തടുക്ക ഓണിബാഗിലുവിൽ നിയന്ത്രണംവിട്ട് കുന്നിന്മുകളിൽ നിന്നും വീട്ടുപറമ്പിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഷരീഫിന്റെ ഭാര്യ ഖൈറുന്നിസ (28), മക്കളായ ഷംന (10), ഷഹർബാൻ (ആറ്) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ മംഗളൂരു യൂണിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരു കുട്ടിയുടെ നില അതീവഗുരുതരമാണ്.

ഉച്ചയ്ക്ക് ഒന്നരയോടെ പെർളയിലെ വീട്ടിൽ നിന്നും കാറിൽ പോകുമ്പോഴാണ് 20 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞത്. കാറിനുള്ളിൽ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും ചേർന്നാണ് വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. അപ്പോഴേക്കും ഷരീഫും മാതാവ് ബീഫാത്തിമയും മരണപ്പെട്ടിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP