Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരീ ഭർത്താവിന്റെ മരണവാർത്ത കേട്ടതോടെ ആകെ തകർന്നു; ഹൃദയാഘാതംവന്ന് അരമണിക്കൂറിനുള്ളിൽ അളിയനും മരിച്ചു, താനാളൂരിലെ ദളിത് ലീഗ് നേതാവ് ശ്രീധരനും ദാസനും അടുത്ത കൂട്ടുകാരും അയൽവാസികളും: ഇരുവരുടെയും പൊടുന്നനെയുള്ള വേർപാടിൽ മനംനൊന്ത് നാട്ടുകാരും

സഹോദരീ ഭർത്താവിന്റെ മരണവാർത്ത കേട്ടതോടെ ആകെ തകർന്നു; ഹൃദയാഘാതംവന്ന് അരമണിക്കൂറിനുള്ളിൽ അളിയനും മരിച്ചു,  താനാളൂരിലെ ദളിത് ലീഗ് നേതാവ് ശ്രീധരനും ദാസനും അടുത്ത കൂട്ടുകാരും അയൽവാസികളും: ഇരുവരുടെയും പൊടുന്നനെയുള്ള വേർപാടിൽ മനംനൊന്ത് നാട്ടുകാരും

ജംഷാദ് മലപ്പുറം

മലപ്പുറം: സഹോദരീ ഭർത്താവിന്റെ മരണവാർത്ത കേട്ടതോടെ ഹൃദയാഘാതംമൂലം അരമണിക്കൂറിനുള്ളിൽ അളിയനും മരിച്ചു, താനാളൂരിലെ ദളിത് ലീഗ് നേതാവ് ശ്രീധരന്റെ മരണവാർത്ത കേട്ടതോടെ അമ്മാവന്റെ മകനും അളിയനും അയൽവാസിയും സുഹൃത്തുമായ ദാസനും ഹൃദയാഘാതംമൂലം മരണപ്പെട്ടത്, ഇരുവരും അടുത്ത ബന്ധുക്കൾ എന്നതിന് പുറമെ അടുത്ത സുഹൃത്തുക്കൾകൂടിയായിരുന്നു. തൊട്ടടുത്ത വീടുകളിലാണു താമസവും.

മരണവാർത്ത പറഞ്ഞതോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു, അതേ സമയം സുഹൃത്തുക്കളും, ബന്ധുക്കളുമായ ഇരുവരുടേയും മരണം നാടിനേയും സങ്കടക്കടലിലാക്കി. ഇവരുവരും പ്രായത്തിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും ബന്ധുക്കളായതോട് കൂടിയാണ് അടുപ്പവും വർധിച്ചത്, ശ്രീധരന് 80 വയസ്സും, ദാസന് 66വയസ്സുമായിരുന്നു. അടുത്തിടെ ചെറിയ അസുഖങ്ങൾ മൂലം ശ്രീധരൻ കിടപ്പിലായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള ആത്മ ബന്ധം നിലനിന്നിരുന്നു.

ഇന്നു രാവിലെ എട്ടു മണിയോടെ മരണപ്പെട്ട താനാളൂരിലെ ദളിത് ലീഗ് നേതാവും മുൻ ഡെപ്യൂട്ടി തഹസിൽദാറും താനാളൂർ പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന പുഷ്പാലയം ശ്രീധരന്റെ മരണവാർത്ത കേട്ടതോടെയാണ് വാർത്ത അറിഞ്ഞ അരമണിക്കൂറിനകം
തന്നെ അടുത്ത വീട്ടിൽ താമസിക്കുന്ന അമ്മാവന്റെ മകനും അളിയനുമായ കളിയില പറമ്പിൽ അയ്യപ്പൻ എന്ന ദാസൻ (66) മരണപ്പെട്ടത്.

ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും റിട്ടേർഡ് തഹസിൽദാറും താനാളൂർ പഞ്ചായത്ത് മുൻ മെമ്പറുമായിരുന്നു മരിച്ച പുഷ്പാലയം, ദളിത് ലീഗ് മലപ്പുറംജില്ലാ കമ്മിറ്റി അംഗവും കേരള പാണർ മഹാസഭ സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ലാ ഡി പി ഇ പി കമ്മിറ്റിയംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ജില്ലാ മണ്ഡലം പഞ്ചായത്ത് തല പ്രവർത്തനങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രവർത്തിച്ചു.

ശ്രീധരന്റെ ഭാര്യ: മുൻ താനാളൂർ സർവ്വീസ് ബാങ്ക് ഡയറക്ടർ ആയിരുന്ന പരേതയായ കെ പി അമ്മു. മക്കൾ: മോഹന കൃഷ്ണൻ (താനാളൂർ സർവ്വീസ് സഹകരണ ബാങ്ക്) , സജിത് ലാൽ ( കനറാ ബാങ്ക് ബിപി അങ്ങാടി) ,ശ്രീലത ,ശ്രീമതി ,പുഷ്പ ,കൃഷ്ണകുമാരി. മരുമക്കൾ: മാധവൻ എടക്കര (റിട്ട: ബാങ്ക് മാനേജർ) ,മുരളി മക്കട (റിട്ട: ആർഎംഎസ് ഓഫീസർ കോഴിക്കോട്) ,ഗോപി പനായിൽ (ബാലുശ്ശേരി) ,ശശീധരൻ (കൊയിലാണ്ടി ) ,ബീന ,മോനിഷ .സഹോദരൻ: ചിന്നക്കുട്ടൻ.ദാസന്റെ ഭാര്യ: വനജാക്ഷി (അംഗനവാടി വർക്കർ താനാളൂർ കെ ടി ജാറം) മക്കൾ: അഭിലാഷ് ,അജിത കൊയിലാണ്ടി മരുമക്കൾ: ഓമന, സുനിൽ കൊയിലാണ്ടി സഹോദരങ്ങൾ: മാധവൻ ,പരേതയായ അമ്മു (മുൻ താനാളൂർ സർവ്വീസ് ബാങ്ക് ഡയറക്ടർ ) അമ്മുണ്ണി സരോജിനി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP