Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അതിരംപുഴയിൽ ഓട്ടോ ഓടിച്ചു നടന്ന സിയാദ് ദുബായിൽ എത്തി രക്ഷപെട്ടു; ജന്മനാട്ടിൽ വച്ചെടുത്ത ചിത്രം പൊട്ടിയപ്പോൾ നഷ്ടമായത് രണ്ടര കോടി; കടുത്ത മനോവിഷമത്തിലും അടുത്ത ചിത്രത്തിനായുള്ള പ്ലാനിംഗിനിടെ വില്ലനായി ഹൃദയാഘാതം; 'പാവ' നിർമ്മാതാവ് സിയാദ് മുഹമ്മദിന്റെ മരണം അതിരംപുഴക്കാർക്ക് ഷോക്കായി

അതിരംപുഴയിൽ ഓട്ടോ ഓടിച്ചു നടന്ന സിയാദ് ദുബായിൽ എത്തി രക്ഷപെട്ടു; ജന്മനാട്ടിൽ വച്ചെടുത്ത ചിത്രം പൊട്ടിയപ്പോൾ നഷ്ടമായത് രണ്ടര കോടി; കടുത്ത മനോവിഷമത്തിലും അടുത്ത ചിത്രത്തിനായുള്ള പ്ലാനിംഗിനിടെ വില്ലനായി ഹൃദയാഘാതം; 'പാവ' നിർമ്മാതാവ് സിയാദ് മുഹമ്മദിന്റെ മരണം അതിരംപുഴക്കാർക്ക് ഷോക്കായി

കൊച്ചി: മലയാള സിനിമയിൽ വിജയം കൈവരിച്ചവരെയാണ് പ്രേക്ഷകരും ആരാധകരുമെല്ലാം അറിയുക. എന്നാൽ, വിജയിച്ചവരേക്കാൾ പരാജയപ്പെട്ടവരാണ് സിനിമയിൽ. എന്നാൽ, ഇത്തരക്കാരുടെ ജീവിതം ആരാലും അറിയപ്പെടാതെ ഹോമിക്കപ്പെടുകയാണ് ചെയ്യാറ്. സിനിമയെയും സ്വന്തം നാടിനെയും സ്‌നേഹിച്ച് സിനിമയെടുത്ത നിർമ്മാതാവിന്റെ മരണം അതിരംപുഴക്കാർക്ക് ഷോക്കായി മാറിയിരിക്കയാണ്. അനൂപ് മേനോനെയും മുരളി ഗോപിയെയും നായകനാക്കിയ 'പാവ' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് മുഹമ്മദാ(43)ണ് ഹൃദയാഘാതത്താൽ അന്തരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഹൃദയാഘാതം മൂലം കൊച്ചിയിലെ റിനെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സിയാദിന്റെ മരണം ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു. കലൂരിന് സമീപത്തെ സ്‌കൈലൈൻ ഫ്‌ലാറ്റിൽ നിന്നും വെള്ളിയാഴ്‌ച്ച ജുമുഅ നിസ്‌ക്കരിക്കാനായി പോകവേ കുഴഞ്ഞു വീണ സിയാദിനെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെ റൂമിലേക്ക് മാറ്റിയിരുന്നു. ഇതിനെ ഇന്ന് വീണ്ടും കുഴഞ്ഞുവീണ അദ്ദേഹം മരണപ്പെടുകയായിരുന്നു.

അതിരംപുഴക്കാര സ്വദേശിയാണ് സിയാദ്. സിയാദിന്റെ ആദ്യ സിനിമയായിരുന്നു പാവ. അഭിനേതാവായും തിരക്കഥാകൃത്തായും തിളങ്ങുന്ന പ്രതിഭകളായ അനൂപ് മേനോനും മുരളി ഗോപിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് പാവ. വാർധക്യത്തിലെത്തിയ പാപ്പൻ, വർക്കി എന്നവരുടെ ജീവിതകഥയുമായാണ് ചിത്രമെത്തുന്നത്. അൽപം വില്ലത്തരങ്ങളൊക്കെയുള്ള പാപ്പന്റെയും വർക്കിയുടേയും നന്മയിലേക്കുള്ള യാത്രയാണ് കഥയുടെ പ്രമേയം. അനൂപ് മേനോന്റെയും മുരളി ഗോപിയുടെയും വേറിട്ട ഗെറ്റപ്പുകൾ തന്നെയാണ് സിനിമയെ ശ്രദ്ധ നേടികൊടുത്തെങ്കിലും സിനിമ ബോക്‌സോഫീസിൽ പരാജയമായിരുന്നു. ഈ സിനിമ രണ്ടര കോടിയുടെ നഷ്ടമാണ് നിർമ്മാതാവിന് ഉണ്ടാക്കിവച്ചത്.

ആദ്യ സിനിമ പരാജയപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നു സിയാദ്. അതിരംപുഴ സ്വദേശിയായ സിയാദ് പാവയ്ക്ക് വേണ്ടി മുതൽ മുടക്കിയത് തന്റെ നാടിന്റെ കൂടി കഥ പയുന്ന സിനിമയായതു കൊണ്ടായിരുന്നു. അതിരംപുഴ പള്ളിയും പരിസരവുമായാണ് പാവയുടെ ഷൂട്ടിങ് നടന്നത്. അതിരംപുഴക്കാരൻ കൂടിയായ സൂരജ് ടോമിന്റേതായിരുന്നു സംവിധാനം.

അതിരംപുഴയിൽ ആദ്യകാലത്ത് ഓട്ടോ ഡ്രൈവറായിരുന്നു സിയാദ്. പിൽക്കാലത്ത് ദുബായിൽ പോയി സാമ്പത്തികമായി മെച്ചപ്പെട്ടു. വാഹന ബിസിനസ് രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തുമായി പ്രവർത്തിച്ചു. ദുബായിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസിച്ച സിയാദ് സിനിമാ മോഹിയായാണ് തിരികെ നാട്ടിലെത്തിയത്. സ്വന്തം നാട്ടിൽ വച്ച് തന്നെ തന്റെ ആദ്യ സിനിമ എടുത്തതിന്റെ സന്തോഷത്തിലായിരുന്ന സിയാദ്. എന്നാൽ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ അദ്ദേഹം അത് മനോവിഷമത്തിന് ഇടയാക്കി. അതിനിടെ സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ ബസ് തട്ടി ഒരാൾ മരിച്ച സംഭവവും ഉണ്ടായി.

ആദ്യ സിനിമാം സംരംഭം നഷ്ടത്തിൽ കലാശിച്ചെങ്കിലും വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു സാജിദ് മുഹമ്മദ്. ജോഷിയുടെ അസോസിയേറ്റിനെ സംവിധായകനാക്കിയുള്ള മമ്മൂട്ടി ചിത്രത്തിന്റെയും ഒരു ദിലീപ് ചിത്രവും നിർമ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു സാജിദ് മുഹമ്മദ്. ഇതിനുള്ള ചർച്ചകളൊക്കെ നടക്കുന്നതിനിടെയാണ് ഹൃദയാഘാതത്താൽ അദ്ദേഹം മരണപ്പെട്ടത്. മരണവിവരം അറിഞ്ഞ് ഗൾഫിലുള്ള ഭാര്യയും മക്കളും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അതിരംപുഴയുടെ സിനിമാക്കാരന്റെ മരണം ആ നാട്ടുകാർക്കും ഷോക്കായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP