Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരക്കേറിയ പാതയോരത്തെ കിണറിന്റെ ആൾമറ ഇടിച്ചു നിരത്തി; ആഴമേറിയ കിണറിന് അപകടവേലിയും സ്ഥാപിച്ചില്ല: കാൽനട യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു; മൃതദേഹം പുറംലോകം കണ്ടത് മൂന്നാം നാൾ; പ്രതിക്കൂട്ടിൽ എൽഡിഎഫ് ഭരിക്കുന്ന ആറന്മുള പഞ്ചായത്ത്

തിരക്കേറിയ പാതയോരത്തെ കിണറിന്റെ ആൾമറ ഇടിച്ചു നിരത്തി; ആഴമേറിയ കിണറിന് അപകടവേലിയും സ്ഥാപിച്ചില്ല: കാൽനട യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു; മൃതദേഹം പുറംലോകം കണ്ടത് മൂന്നാം നാൾ; പ്രതിക്കൂട്ടിൽ എൽഡിഎഫ് ഭരിക്കുന്ന ആറന്മുള പഞ്ചായത്ത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരക്കേറിയ പാതയോരത്തെ പൊതുകിണറിന്റെ ആൾമറ ചന്ത നവീകരണത്തിന്റെ പേരിൽ ഇടിച്ചു നിരത്തി. തറനിരപ്പിൽ ആഴമേറിയ കിണറുണ്ടെന്ന് അപകടസൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കുകയോ വേലി കെട്ടുകയോ ചെയ്തില്ല. ഇക്കാര്യം അറിയാതെ എത്തിയ യുവാവ് കിണറ്റിൽ വീണു മരിച്ചു കിടന്നു. മൂന്നാം നാൾ ദുർഗന്ധം മൂലം നാട്ടുകാർ കിണറ്റിൽ നോക്കുമ്പോൾ അതിൽ ജീർണിച്ചു തുടങ്ങിയ ഒരു മൃതദേഹം. ഈ സമയം, രണ്ടു ദിവസം മുൻപ് കാണാതായ യുവാവിന് വേണ്ടി പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങുകയായിരുന്നു നാട്ടുകാരും ബന്ധുക്കളും. തിരക്കേറിയ ആറന്മുള-പന്തളം തിരുവാഭരണപ്പാതയുടെ വശത്തെ കിണറ്റിൽ കോട്ട എലിമുക്ക് സ്വദേശി വിൽസൺ എന്ന യുവാവിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം സിപിഎം ഭരിക്കുന്ന ആറന്മുള പഞ്ചായത്തിന് തന്നെയാണ്. നാട്ടുകാരുടെയും സ്വന്തം പാർട്ടിക്കാരായ പഞ്ചായത്ത് അംഗങ്ങളുടെയും മുന്നറിയിപ്പ് അവഗണിച്ച് കിടങ്ങന്നൂർ ചന്ത നവീകരിക്കാൻ പോയതാണ് യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമായത്.ആധുനികവൽക്കരണത്തിന്റെ പേര് പറഞ്ഞ് പൊതുകിണറിന്റെ ആൾമറ ഇടിച്ചു നിരപ്പാക്കി. നിരപ്പായ സ്ഥലത്ത്, കിണർ ഉള്ള ഭാഗത്ത് അപകട സൂചന നൽകുകയോ വേലി കെട്ടിത്തിരിക്കുകയോ ചെയ്തിരുന്നില്ല. അത്യഗാധമായ കിണർ നടപ്പാതയിലുണ്ടെന്ന് മനസിലാക്കാതെ വന്ന യുവാവ് ഇതിൽ വീണു മരിക്കുകയായിരുന്നു. ചന്ത ആധുനിക വൽക്കരണത്തിനായി പണികൾ നടത്തിയപ്പോൾ ഭൂമി നിരപ്പിലേക്ക് പൊതു കിണറും കൊണ്ടുവന്നതാണ് അപകടത്തിന് കാരണമായത്.

ബിവറേജസ് കോർപ്പറേഷൻ മദ്യ വിൽപ്പന ശാലയ്ക്ക് മുൻപിലുള്ള ഈ പ്രദേശം ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോൾ തന്നെ വ്യാപാരികളും മറ്റുള്ളവരും അപകട സാധ്യത അധികൃതരെ അറിയിച്ചതാണ്. കിണറിന്റെ ചുറ്റുമതിൽ പൊളിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ഭരണകക്ഷി അംഗം തന്നെ പഞ്ചായത്തിലെ മരാമത്ത്‌വിഭാഗത്തിന്റെയും ബന്ധപ്പെട്ട അംഗത്തിന്റെയും മുൻപിൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത് അവഗണിക്കപ്പെട്ടു.

കോട്ടയിൽ നിന്നും വിത്സനെ കാണാനില്ലെന്ന് പരാതി നൽകാൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ബന്ധുക്കൾ എത്തിയപ്പോഴാണ് കിടങ്ങന്നൂരിലെ അപകടത്തെക്കുറിച്ച് അറിയുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ മരിച്ചത് വിൽസനാണെന്ന് തിരിച്ചറിഞ്ഞു. എപ്പോഴും വാഹന ഗതാഗതമുള്ളതും ഏറെ തിരക്കുള്ളതുമായ കിടങ്ങന്നൂർ ചന്തയിലെ കിണറിന്റെ സംരക്ഷണ ഭിത്തി പൊളിച്ചപ്പോൾ തന്നെ ഇവിടെ താത്ക്കാലിക സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് അധികാരികളുടെ തികഞ്ഞ അനാസ്ഥയും നിസംഗതയുമാണ് വിൽസന്റെ മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്നതായി ബിജെപി ആറന്മുള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP