Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രശസ്ത ആർട്ട് ഡിസൈനർ ഷാമോൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു; അന്ത്യം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവേ; സോഷ്യൽ മീഡിയയിൽ സജീവമായ ഷാമോന്റെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി സുഹൃത്തുക്കൾ

പ്രശസ്ത ആർട്ട് ഡിസൈനർ ഷാമോൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു; അന്ത്യം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവേ; സോഷ്യൽ മീഡിയയിൽ സജീവമായ ഷാമോന്റെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത ആർട്ട് ഡിസൈനറും ആർട്ട് ഡയറക്ടറുമായിരുന്ന ഷാമോൻ അന്തരിച്ചു. എറണാകുള ചേരാനെല്ലൂർ സ്വദേശിയായ ഷാമോന്റെ അന്ത്യം ഇന്ന് രാവിലെയാണ് സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്‌ച്ചയായി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഹൈനി ഷാമോനാണ് ഭാര്യ.

സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടുന്ന വ്യക്തിയായിരുന്നു ഷാമോൻ. മറുനാടൻ മലയാളിയുടെ സൈബർ ചർച്ചകളിൽ ഫേസ്‌ബുക്ക് വഴി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തന്റെ അഭിപ്രായങ്ങൾ ധൈര്യപൂർവ്വം അദ്ദേഹം രേഖപ്പെടുത്തുമായിരുന്നു. ആർട്ട് ഡിസൈനർ എന്ന നിലയിൽ കുറച്ചുകാലം മുമ്പ് ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഷാമോൻ. കേരളത്തിലെ വിവി പ്രസിദ്ധീകരണങ്ങളിൽ ഡിസൈനറായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ദുബായിൽജോലി തേടിയത്.

മലയാള മനോരമയിലെ ലേ ഔട്ട് ആർട്ടിസ്റ്റായും പ്രവർത്തിച്ചിരുന്നു. തുടർ ജലീറ്റ പബ്ലിസിറ്റി എന്ന പരസ്യകമ്പനിയിലും ജോലി നോക്കി. വളപ്പിലെ കമ്മ്യൂണിക്കേഷൻസിലും ഡിസി ബുക്‌സിലും ഡിസൈനറായി പ്രവർത്തിച്ചിരുന്നു. കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ചേരാനെല്ലൂരിലെ ഷാമോന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടിൽ നാശനഷ്ടങ്ങളും ഉണ്ടാക്കി. ഇതോടെ സാമ്പത്തികമായ ബുദ്ധിമുട്ടുകളും അദ്ദേഹത്തെ അലട്ടിയിരുന്നു.

ഷാമോന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൾ. ഉച്ചക്ക് ശേഷം മൃതദേഹം സംസ്‌ക്കരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP