Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിവിൻ പോളിയുടെ ചാപ്‌റ്റേഴ്‌സും ജയറാമിന്റെ ഒന്നും മിണ്ടാതെയും നിർമ്മിച്ചു; മേരാ നാം ഷാജിയിൽ അഭിനേതാവായി; കഥ പറയുമ്പോഴും പരുന്തും ഗദ്ദാമയും അടക്കമുള്ള നിരൂപക പ്രശംസ നേടിയ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളർ; വിടവാങ്ങുന്നത് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ സജീവമായി പ്രവർത്തിക്കുന്നതിനിടെ; നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ടിന്റെ ആകസ്മിക മരണം ഹൃദയാഘാതത്തെ തുടർന്ന്

തൃശൂർ: പ്രശസ്ത നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44) അന്തരിച്ചു. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽവെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഭാര്യ : ഐഷ മക്കൾ : ദിയ ഖുർബാൻ, ദയാൻ ഖുർബാൻ

ആത്മകഥ, ചാപ്പ്റ്റേഴ്സ്, ഒന്നും മിണ്ടാതെ എന്നിവയാണ് ഷഫീർ സേട്ട് നിർമ്മിച്ച ചിത്രങ്ങൾ. 100 ഡെയ്സ് ഓഫ് ലവ്, സോൾട്ട് ആൻഡ് പെപ്പർ എന്നിവയാണ് എക്സ്‌ക്യുട്ടീവ് പ്രൊഡ്യൂസറായ ചിത്രങ്ങൾ. 2001ൽ പുറത്തിറങ്ങിയ മേഘമൽഹാർ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ മനേജറായിരുന്നു. കഥ പറയുമ്പോൾ, പരുന്ത്, ഗദ്ദാമ, 916 തുടങ്ങി പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറാണ്.

ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്' എന്ന, ഇപ്പോൾ ചിത്രീകരണം നടന്നു വരുന്ന സിനിമയിൽ പ്രൊഡക്ഷൻ കണ്ട്രോളറായി പ്രവർത്തിച്ചു വരികയായിരുന്നു. നാദിർഷാ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി' ഉൾപ്പടെ എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ഇരുപതു വർഷത്തോളമായി സിനിമാ നിർമ്മാണ നിയന്ത്രണ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഷഫീർ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിർമ്മാണ ചുമതല വഹിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയിലും സഹകരിച്ചിരുന്നു. മാമാങ്കത്തിലും പ്രൊഡക്ഷൻ കൺട്രോളറാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP