Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രമുഖ തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു; കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ ലഭിച്ചു; തമിഴ്‌നാട്ടിലെ കായൽപട്ടണത്തു ജനിച്ച മീരാന്റെ കൃതികൾ നിരവധി ഇന്ത്യൻ, വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു

പ്രമുഖ തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ അന്തരിച്ചു; കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ ലഭിച്ചു; തമിഴ്‌നാട്ടിലെ കായൽപട്ടണത്തു ജനിച്ച മീരാന്റെ കൃതികൾ നിരവധി ഇന്ത്യൻ, വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു

മറുനാടൻ ഡെസ്‌ക്‌

തിരുനെൽവേലി: പ്രമുഖ തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ (75) അന്തരിച്ചു. തിരുനെൽവേലിയിൽ വെച്ച് വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചുമണിക്ക് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ദക്ഷിണേന്ത്യയിലെ സവിശേഷ സാമൂഹിക സാംസ്കാരിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രമുഖ പങ്കു വഹിച്ച അദ്ദേഹം, മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കുവാനും അവയ്ക്കിടയിലെ ആശയ സംവാദങ്ങളെ ഉയർത്തിക്കൊണ്ടുവരുവാനും പരിശ്രമങ്ങൾ നടത്തിയ സാഹിത്യകാരനാായിരുന്നു. തമിഴ്‌നാട്ടിലെ കായൽപട്ടണത്തു ജനിച്ച മീരാന്റെ കൃതികൾ നിരവധി ഇന്ത്യൻ, വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1944 സെപ്റ്റംബർ 26 ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്താണ് മുഹമ്മദ് മീരാൻ ജനിച്ചത്. മലയാളത്തിൽ എഴുതി അത് തമിഴിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇദ്ദേഹത്തിന്റെ കടലോരഗ്രാമത്തിൻ കതൈ എന്ന രചന ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചായ്വു നാർക്കാലി എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തുറൈമുഖം, കൂനൻതോപ്പ്,അൻപുക്ക് മുതുമൈ ഇല്ലൈ തുടങ്ങിയവയാണ് പ്രധാന കൃതികൾഅൻപുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്തശയനം കോളനി, തോപ്പിൽ മുഹമ്മദ് മീരാൻ കതൈകൾ, ഒരു മാമരമും കൊഞ്ചം പറവൈകളും എന്നീ കഥാസമാരങ്ങൾ രചിച്ചു.

ഹുസ്‌നു ജമാൽ (മോയിൻകുട്ടി വൈദ്യർ), ദൈവത്തിന്റെ കണ്ണ് (എൻ.പി മുഹമ്മദ്), വൈക്കം മുഹമ്മദ് ബഷീറിൻ വാഴ്‌കൈ വരലാറ് (എം.എൻ. കാരശ്ശേരി), തൃക്കൊട്ടിയൂർ കുരുണവേൽ(യു.എ. ഖാദർ), മീസാൻ കർക്കളിൻ കാവൽ (പി.കെ. പാറക്കടവ്) എന്നിവ മീരാൻ തമിഴിലേക്ക് വിവർത്തനം ചെയ്ത കൃതികളാണ്.ഭാര്യ: ജലീല മീരാൻ മക്കൾ: ഷമീം അഹമദ്, മിർസാദ് അഹമദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP