Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയൽവാസി ഒന്നര ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയതോടെ ആഗ്രഹം അടക്കാനായില്ല; മകന്റെ നിർബന്ധത്തിന് വഴങ്ങി മാതാപിതാക്കൾ വാങ്ങിക്കൊടുത്തത് കെടിഎം ഡ്യൂക്ക്; ആദ്യയാത്രയിലെ സാഹസിക പ്രകടത്തിൽ തന്നെ എട്ടാംക്ലാസുകാരന്റെ ജീവൻ പൊലിഞ്ഞത് മാതാപിതാക്കൾക്കെല്ലാം പാഠമാകുന്നത് ഇങ്ങനെ

അയൽവാസി ഒന്നര ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിയതോടെ ആഗ്രഹം അടക്കാനായില്ല; മകന്റെ നിർബന്ധത്തിന് വഴങ്ങി മാതാപിതാക്കൾ വാങ്ങിക്കൊടുത്തത് കെടിഎം ഡ്യൂക്ക്; ആദ്യയാത്രയിലെ സാഹസിക പ്രകടത്തിൽ തന്നെ എട്ടാംക്ലാസുകാരന്റെ ജീവൻ പൊലിഞ്ഞത് മാതാപിതാക്കൾക്കെല്ലാം പാഠമാകുന്നത് ഇങ്ങനെ

ന്യൂഡൽഹി: മാതാപിതാക്കൾ സമ്മാനമായി നൽകിയ ബൈക്കിൽ സാഹസിക പ്രകടനം നടത്തിയ കൗമാരക്കാരൻ അപകടത്തിൽ മരിച്ചു. വടക്കൻ ഡൽഹിയിലെ ഷേലംപുർ സ്വദേശിയായ മുഹമ്മദ് ഉമർ ഷെയ്ക് എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. സുഹൃത്തും അയൽവാസിയുമായ മുഹമ്മദ് അനസ് എന്ന പത്തൊമ്പതുകാരന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഡൽഹിയിലെ ശാസ്ത്രി പാർക്കിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ബൈക്കിൽ സാഹസിക പ്രകടനം നടത്തുന്നതിനിടെ യുവാക്കൾക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷെയ്ക്ക് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചു.
സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഷെയ്ക്കിന് മാതാപിതാക്കൾ കെടിഎം ഡ്യൂക്ക് ബൈക്ക് സമ്മാനമായി വാങ്ങി നൽകിയത്. ഒന്നരലക്ഷം രൂപ വിലയുള്ള ബൈക്ക് അയൽവാസി വാങ്ങിയിരുന്നു. ഇതുകണ്ട് മകൻ വാശി പിടിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ ബൈക്ക് വാങ്ങി നൽകിയത്.

ബൈക്ക് വാങ്ങി നൽകിയതിന്റെ സന്തോഷത്തിലാണ് ഷെയ്കും അനസും ബൈക്കുമായി റോഡിലിറങ്ങിയത്. തിരിച്ചു പോകുന്ന സമയം ഷെയ്ക് ബൈക്കിന്റെ വേഗത വർധിപ്പിക്കുകയും സാഹസിക പ്രകടനം നടത്തുകയുമായിരുന്നു. ഇതിനിടയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞു. കണ്ടു നിന്നവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഷെയ്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP