Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാൻ അന്തരിച്ചു; അന്ത്യം സ്വിറ്റ്‌സർലന്റിൽ വച്ച് ; യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതൽ 2006 വരെ പ്രവർത്തിച്ചു

ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാൻ അന്തരിച്ചു; അന്ത്യം സ്വിറ്റ്‌സർലന്റിൽ വച്ച് ; യുഎന്നിന്റെ ഏഴാം  സെക്രട്ടറി ജനറലായി 1997 മുതൽ 2006 വരെ പ്രവർത്തിച്ചു

മറുനാടൻ ഡെസ്‌ക്‌

ബേൺ: ഐക്യ രാഷ്ട്ര സംഘനയുടെ മുൻ സെക്രട്ടറി ജനറലും നൊബേൽ പുരസ്‌കാര ജേതാവുമായ കോഫി അന്നാൻ (80) അന്തരിച്ചു. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതൽ 2006 വരെ അദ്ദേഹം പ്രവർത്തിച്ചു. ഘാനയിലെ കുമാസിയിൽ 1938 ഏപ്രിൽ എട്ടിനാണ് കോഫി അന്നാൻ ജനിച്ചത്. 1962ൽ ലോകാരോഗ്യ സംഘടനയുടെ ജനീവ ഓഫിസിൽ പ്രവർത്തിച്ചു കൊണ്ടാണ് അദ്ദേഹം യുഎന്നിന്റെ ഭാഗമായി മാറിയത്.

എയ്ഡ്‌സിനെതിരെ ആഫ്രിക്കയിൽ മുൻ നിരയിൽ നിന്നും പൊരുതിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലാകുന്ന ആദ്യ കറുത്ത വർഗക്കാരനായിരുന്നു അദ്ദേഹം. സിറിയയിൽ പ്രശ്‌നം രൂക്ഷമായിരുന്ന സമയത്ത് യുഎൻ പ്രത്യേക പ്രതിനിധിയായി അദ്ദേഹമെത്തുകയും പരിഹാര മാർഗങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP