Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൾ നോക്കി നിൽക്കെ ബസിനടിയിൽ പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം കോട്ടയം തിരുനക്കര ബസ്റ്റാൻഡിൽ വന്നിറങ്ങിയ മിനി മകളുടെ കൈപിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ

മകൾ നോക്കി നിൽക്കെ ബസിനടിയിൽ പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;  അപകടം കോട്ടയം തിരുനക്കര ബസ്റ്റാൻഡിൽ വന്നിറങ്ങിയ മിനി മകളുടെ കൈപിടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ മകൾ നോക്കി നിൽക്കെ തലയിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശിയായ മിനി (47) ആണ് തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിനടിയിൽ പെട്ട് മരിച്ചത്.

മകളോടൊപ്പം തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് മിനിയെ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റേഡിലേയ്ക്കു വീണ മിനിയുടെ തലയിലൂടെ ബസിന്റെ മുൻ ചക്രങ്ങൾ കയറിയിറങ്ങി.

ഇന്ന് രാവിലെ 9.45 ന് തിരുനക്കര പോസ്റ്റ് ഓഫിസ് റോഡിൽ വച്ചായിരുന്നു അപകടം. തോട്ടയ്ക്കാട് നിന്നുള്ള ബസിൽ സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം മകളുടെ കൈപിടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്നു മിനി. ഇതിനിടെ ബസ് സ്റ്റാൻഡിനുള്ളിൽ നിന്നും പുറത്തേയ്ക്കിറങ്ങിയ ബസ് മിനിയെ ഇടിച്ചു വീഴ്‌ത്തി.വൈക്കത്തിന് സർവീസ് നടത്തുന്ന പുള്ളത്തിൽ ബസാണ് മിനിയെ ഇടിച്ചു വീഴ്‌ത്തിയത്.

അപകടം നടന്ന ഉടൻ തന്നെ ബസ് ഡ്രൈവറും, കണ്ടക്ടറും മറ്റു ജീവനക്കാരും ഇറങ്ങിയോടി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹം ബസിന്റെ അടിയിൽ നിന്നും മാറ്റിയത്. തുടർന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP