Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭർത്താവ് മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി നിരന്തരം വഴക്ക്: വീടുവിട്ടിറങ്ങിയ യുവതി കുഞ്ഞിനെയും എടുത്ത് പുഴയിൽ ചാടി മരിച്ചു; ഇരുവരെയും കാണാതായത് വെള്ളിയാഴ്ച പുലർച്ച മുതൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് മൂവാറ്റുപുഴയാറിൽ

ഭർത്താവ് മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി നിരന്തരം വഴക്ക്: വീടുവിട്ടിറങ്ങിയ യുവതി കുഞ്ഞിനെയും എടുത്ത് പുഴയിൽ ചാടി മരിച്ചു;  ഇരുവരെയും കാണാതായത് വെള്ളിയാഴ്ച പുലർച്ച മുതൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് മൂവാറ്റുപുഴയാറിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : ഭർത്താവ് മൊബൈലിൽ ചാറ്റ് ചെയ്തതിനെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയ അമ്മയുടെയും, കുഞ്ഞിന്റെയും മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. തലയോലപ്പറമ്പ് പൊട്ടൻചിറയിലെ തുണ്ടത്തിൽ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകൾ ദക്ഷ (രണ്ട്) എന്നിവരെയാണ് മൂവാറ്റുവുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം.

വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇരുവരെയും കാണാതായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ പുഴയരികിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന് 3 കിലോമീറ്ററോളം അകലെയാണ് പുഴയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊട്ടൻചിറയിലെ ഭർതൃവീട്ടിൽനിന്ന് വെള്ളിയാഴ്ച രാവിലെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്. പൊലീസും അഗ്നിശമനസേനയും നടത്തിയ തെരച്ചിലിൽ മൂവാറ്റുപുഴയാറിൽ വടയാർ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.വിദേശത്ത് നഴ്സായിരുന്നു ദീപ. ഭർത്താവ് തൃശൂർ എ ആർ ക്യാമ്പിലെ പൊലീസുകാരനാണ്. ഭർത്താവ് മൊബൈലിൽ ചാറ്റ് ചെയ്തതിനെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. ആഭരണങ്ങളും ഫോണും വീട്ടിൽ വച്ചിട്ടാണ് ദീപ വീടുവിട്ടിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP