Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

സുഹൃത്തുക്കളുമൊത്ത് മൂന്നാറിൽ എത്തി; അടിമാലിയിലെത്തിയപ്പോൾ ഓഫ് റോഡ് റൈഡ് നടത്താൻ പോയത് ഹിൽടോപ്പ് അഡ്വഞ്ചറി എന്ന സ്ഥാപനത്തിൽ; ബൈക്കിൽ സാഹസിക റൈഡിങ് നടത്തുന്നതിനിടയിൽ 23കാരി തെറിച്ച് വീണ് മരിച്ചു; അപകടത്തിൽപ്പെട്ടത് തൃപ്പുണിത്തറ നഗരസഭ കൗൺസിലറുടെ മകൾ

സുഹൃത്തുക്കളുമൊത്ത് മൂന്നാറിൽ എത്തി; അടിമാലിയിലെത്തിയപ്പോൾ ഓഫ് റോഡ് റൈഡ് നടത്താൻ പോയത് ഹിൽടോപ്പ് അഡ്വഞ്ചറി  എന്ന സ്ഥാപനത്തിൽ; ബൈക്കിൽ സാഹസിക റൈഡിങ് നടത്തുന്നതിനിടയിൽ 23കാരി തെറിച്ച് വീണ് മരിച്ചു; അപകടത്തിൽപ്പെട്ടത് തൃപ്പുണിത്തറ നഗരസഭ കൗൺസിലറുടെ മകൾ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: സാഹസിക റൈഡിങ് നടത്തുന്നതിനിടെ ബൈക്കിൽ നിന്നും തെറിച്ച് വീണ് യൂവതി മരിച്ചു. തൃപ്പുണിത്തറ വടക്കേഭാഗം മല്ലശ്ശേരി പറമ്പിൽ പരേതനായ രാജേന്ദ്രന്റെ മകൾ ചിപ്പി രാജേന്ദ്രൻ( 23) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ അടിമാലി കൂമ്പൻപാറയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഹിൽടോപ്പ് അഡ്വഞ്ചറി എന്ന സ്ഥാപനത്തിലാണ് ദുരന്തം ഉണ്ടായത്. സുഹൃത്തുകളോടൊപ്പം ചിപ്പിയും സംഘവും മൂന്നാർ സന്ദർശിക്കുവാൻ എത്തിയതായിരുന്നു.

കൂമ്പൻപാറയിൽ എത്തിയപ്പോഴാണ് റൈസിങ് സ്ഥാപനത്തെ കുറിച്ച് അറിയുന്നത്. ഇങ്ങനെയാണ് ചിപ്പിയും സുഹൃത്തും ഈ സ്ഥാപനത്തിൽ എത്തിയത്.ഇവിടെ ബൈക്കിൽ സാഹസിക റൈഡിങ് നടത്തുന്നതിനിടെ ചിപ്പി ബൈക്കിൽ നിന്നും തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം അടിമാലിയിലെ മോണിങ് സ്റ്റാർ ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് വിദഗ്ധചികിൽസയ്ക്കായി ആലുവയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.മരിച്ച ചിപ്പി രാജഗിരി ആശുപത്രിയിലെ ജീവനക്കാരിയാണ്.ഒരു മാസം മുൻപാണ് ഈ ആശുപത്രിയിൽ ജോലിയിൽ ചേർന്നത്.തൃപ്പുണിത്തറ നഗരസഭ കൗൺസിലർ നിഷ രാജേന്ദ്രനാണ് മാതാവ്.നിജു ഏക സഹോദരൻ.മൃതുദേഹം പെരുമ്പാവൂരിലെ സ്വാകാര്യ ആശുപത്രി മോർച്ചറിയിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP