Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറ്റുപോകുന്നത് പാരമ്പര്യത്തെയും ആധുനികതയെയും ചേർത്ത് വെയ്ക്കുകയും ബന്ധിപ്പിക്കുകയും ചെയ്ത കണ്ണി; കാല്പനിക ഭാഷ മാറ്റിവെച്ച് മലയാള കവിതയിൽ പകരം സൃഷ്ടിച്ചത് എല്ലുറപ്പുള്ള ഭാഷ; പുളിമനയ്ക്കൽ കുഞ്ഞുകുട്ടൻ പുതിയൊരു ഓട്ടോറിക്ഷ വാങ്ങി പുതിയൊരു ഓട്ടോ റിക്ഷ വാങ്ങി എന്നൊക്കെ എഴുതിയപ്പോൾ വിസ്മയിച്ചുപോയത് മലയാള കാവ്യലോകം; കവിതാവഴികളിൽ ഒറ്റയാനായി നടന്ന ആറ്റൂരിന് വിടചൊല്ലി ആസ്വാദക ലോകം

അറ്റുപോകുന്നത്  പാരമ്പര്യത്തെയും ആധുനികതയെയും ചേർത്ത് വെയ്ക്കുകയും ബന്ധിപ്പിക്കുകയും ചെയ്ത കണ്ണി; കാല്പനിക ഭാഷ മാറ്റിവെച്ച് മലയാള കവിതയിൽ പകരം സൃഷ്ടിച്ചത് എല്ലുറപ്പുള്ള ഭാഷ; പുളിമനയ്ക്കൽ കുഞ്ഞുകുട്ടൻ പുതിയൊരു ഓട്ടോറിക്ഷ വാങ്ങി പുതിയൊരു ഓട്ടോ റിക്ഷ വാങ്ങി എന്നൊക്കെ എഴുതിയപ്പോൾ വിസ്മയിച്ചുപോയത്  മലയാള കാവ്യലോകം;  കവിതാവഴികളിൽ ഒറ്റയാനായി നടന്ന  ആറ്റൂരിന് വിടചൊല്ലി ആസ്വാദക ലോകം

എം മനോജ് കുമാർ

 തിരുവനന്തപുരം: കാല്പനികമായ വഴികളിൽ നിന്ന് മലയാള കവിതയെ ആധുനികതയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ ഒരു വലിയ പങ്കു വഹിച്ച കവിയായിരുന്നു ആറ്റൂർ രവിവർമ്മ. മലയാള കവിതയിലെ ആധുനിക മുഖമായി തന്നെയാവും അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടുന്നത്. ഇന്നു തൃശൂരിൽ നിന്ന് അദ്ദേഹം വിടവാങ്ങുമ്പോൾ മലയാള കവിത അദ്ദേഹത്തെക്കുറിച്ച് വിലയിരുത്തുന്നതും ഇതേ രീതിയിൽ തന്നെയാവും. ആറ്റൂർ എപ്പോഴും പാരമ്പര്യ മൂല്യങ്ങളെ ചേർത്തു പിടിക്കുകകൂടി ചെയ്തു. എപ്പോഴും പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിച്ചു നിർത്തുകയും ചെയ്തു. ഇങ്ങിനെ പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിച്ചു നിർത്തിയ ഒരു വലിയ കണ്ണിയാണ് ആറ്റൂരിലൂടെ ഇപ്പോൾ അറ്റുപോയിരിക്കുന്നത്.

കാല്പനിക ഭാഷ മാറ്റിവെച്ച് എല്ലുറപ്പുള്ള ഭാഷ മലയാള കവിതയിൽ സൃഷ്ടിക്കുകയായിരുന്നു ആറ്റൂർ ചെയ്തത്. എല്ലാ കാലവും ആധുനികതയുടെ വക്താവായി നിലകൊള്ളുകയും ചെയ്തു. പുളിമനയ്ക്കൽ കുഞ്ഞുകുട്ടൻ പുതിയൊരു ഓട്ടോറിക്ഷ വാങ്ങി, പുതിയൊരു ഓട്ടോ റിക്ഷ വാങ്ങി പുളിമനയ്ക്കൽ കുഞ്ഞിക്കുട്ടൻ എന്നൊക്കെ ആറ്റൂർ എഴുതി. ഇങ്ങിനെയൊക്കെ ആറ്റൂർ എഴുതിയപ്പോൾ ഇങ്ങിനെയൊക്കെ എഴുതാമോ എന്ന് പലരും അത്ഭുതം കൂറി. മലയാള കവിതയിൽ ആറ്റൂർ പുതിയ സെൻസിബിലിറ്റിയുടെ തുടക്കം കുറിച്ചു. അങ്ങിനെ ആധുനികതയുടെ വഴികളിൽ കൂടി സഞ്ചരിക്കുമ്പോൾ തന്നെ പരമ്പരാഗത രീതിയിലുള്ള കവിതയും അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി.

 

പി.കുഞ്ഞിരാമൻ നായരെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും നല്ല കവിത ആറ്റൂരിന്റെ മേഘരൂപൻ ആയിരുന്നു. പിയോടുള്ള അടുപ്പമായിരുന്നു ആറ്റൂരിനെ മേഘരൂപനിലേക്ക് നയിച്ചത്. എനിക്ക് കൊതി നിൻ വാലിൻ കൊമ്പുകൊണ്ടൊരു മോതിരം എന്നൊക്കെ എഴുതി ആറ്റൂർ കാവ്യാസ്വാദകരെ വിസ്മയിപ്പിച്ചു. ഇതൊക്കെ കൃത്യമായ അനുഷ്ഠിപ്പ് ആയിരുന്നു. ആറ്റൂർ എപ്പോഴും പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിച്ചു തന്നെ നിർത്തി.

ആറ്റൂരിനെ ഇടക്ക് തൃശൂരിൽ പോയി കാണാറുണ്ടായിരുന്നുവെന്നു പ്രശസ്ത കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മ മറുനാടനോട് പറഞ്ഞു. വ്യക്തിപരമായ ഒരു ബന്ധം ഞാനും ആറ്റൂരും തമ്മിൽ നിലനിർത്തിയിരുന്നു. കവിത കവിതയുടേതായ വഴി നിശ്ചയിച്ചു കൊള്ളും എന്ന് പറയാറുണ്ടായിരുന്ന കവിയായിരുന്നു ആറ്റൂർ. വരയ്ക്കുന്ന വഴികളിലൂടെ കവിത സഞ്ചരിക്കണം എന്ന് ആറ്റൂർ ഒരിക്കലൂം നിർബന്ധം പിടിച്ചില്ല. എന്റെ ശ്യാമമാധവം എന്ന കവിത ഇറങ്ങിയപ്പോൾ വലിയ രീതിയിൽ അഭിനന്ദിക്കുക കൂടി ചെയ്തു ആറ്റൂർ. വലിയ സംഗീതാസ്വാദകൻ കൂടിയായിരുന്നു ആറ്റൂർ എന്നത് വലുതായി ആർക്കും അറിയില്ല. ചെന്നൈ പോലുള്ള സംഗീതത്തിന്റെ സ്വന്തം സ്ഥലങ്ങളിൽ പോയി താമസിച്ച് കച്ചേരി കേൾക്കാൻ ആറ്റൂർ പോവുമായിരുന്നു. അങ്ങിനെ ആറ്റൂരിനെ വേറിട്ട് നിർത്തിയ ഘടകങ്ങൾ പലതുണ്ടായിരുന്നു-പ്രഭാവർമ്മ പറയുന്നു.

ഒരു ഒറ്റയാൻ സഞ്ചാരമാണ് ആറ്റൂർ പിന്തുടർന്നത്. ആറ്റൂരിന്റെ കവിതകളും ഇതേ ഒറ്റയാൻ സഞ്ചാരത്തിന്റെ വഴികളിലൂടെയാണ് സഞ്ചരിച്ചത്. തന്റെ അനുഭവങ്ങളുടെ നേർവര പിടിച്ചുള്ള സഞ്ചാരമാണ് ആറ്റൂർ നടത്തിയത്. നേരത്തിന്റെയും ശ്രദ്ധയുടെയും സൂക്ഷ്മതയുടെയും ആ ഈ സഞ്ചാരത്തിൽ അദ്ദേഹം രചിച്ച കവിതകളുടെ എണ്ണം കുറവാണ്. എങ്കിലും അവയുടെ ഈട് സംശയാതീതമാണ്-ആറ്റൂരിനെക്കുറിച്ച് എൻ.എൻ.കക്കാട് പറഞ്ഞിട്ടുണ്ട്.. നവീനവും വിപ്ലവകരവുമായ ഒരു സംവേദനം സാധ്യമാക്കുന്ന കവിതയാണ് ആറ്റൂരിന്റെ സംക്രമണം എന്ന് നരേന്ദ്ര പ്രസാദ് എഴുതി.

കാവ്യഭാഷയെക്കുറിച്ചുള്ള സമകാലിക സങ്കൽപ്പങ്ങളെ പാടെ മാറ്റിയെടുക്കുകയായിരുന്നു ആറ്റൂരെന്ന് ഡോ. കെ.എസ്. രവികുമാർ എഴുതി. കാവ്യോചിതമെന്നു സങ്കൽപ്പിക്കപ്പെട്ടിട്ടുള്ള പദാവലികളാലല്ല, സംഭാഷണത്തിലും മറ്റും ഉപയോഗിക്കുന്ന വാക്കുകൾകൊണ്ടാണ് ആറ്റൂർ കാവ്യശിൽപ്പം രൂപപ്പെടുത്താറുള്ളത്. തന്റെ സമകാലികരായ ആധുനിക കവികളിൽ പലരും പ്രയോഗിച്ചതുപോലെ പൂർവ്വകാലരചനകളുമായി സങ്കീർണ്ണബന്ധങ്ങൾ നിബന്ധിക്കുകയോ ദുർഗ്രഹതയുടെ ഭാരം നിറഞ്ഞ ഘടനകൾ രൂപപ്പെടുത്തുകയോ അധികം ചെയ്തിട്ടില്ല ആറ്റൂരെന്നും രവികുമാർ എഴുതി.

ഒരേ ഇരിപ്പിൽ എരിവും പുളിയും മധുരവും മാറിമാറി വിളമ്പിത്തന്ന് വായനക്കാരെ ഊട്ടുന്ന കവിതകൾ ആണ് ആറ്റൂർ കവിതകളെന്ന് നിരൂപകരും വാഴ്‌ത്തി. ഇപ്പോൾ ആറ്റൂർ കൂടൊഴിയുകയാണ്, മലയാള കവിതയിൽ നിന്ന് മാത്രമല്ല ജീവിതത്തിൽ നിന്ന് കൂടി. മലയാള കവിതയെ മാറ്റത്തിലേക്ക് വഴി തിരിച്ചു വിടാൻ ഇനി ആറ്റൂരില്ല. ഉള്ളത് ആറ്റൂർ കവിതകൾ മാത്രം- ജീവിതത്തിലും കവിതകളിലും നിറം പകർന്നു നിന്ന് ആറ്റൂർ കവിതകൾ കാലത്തിനൊപ്പം തന്നെ നിൽക്കും. ഇത് സാക്ഷ്യപ്പെടുത്തിയാണ് എൻ.എൻ.കക്കാട് വിടപറഞ്ഞു പോയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP