Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട്ടെ മാങ്കാവുകാരുടെ പാവം രേഷ്മ, പ്രമുഖ ഫാഷൻ ഡിസൈനർ; ഭർത്താവ് തടഞ്ഞിട്ടും ബ്ലെസിയുമായി കൂട്ടുകൂടി ജീവിതം തകർത്തു; മയക്കുമരുന്നു കേസിൽ രേഷ്മ രംഗസ്വാമി ഒന്നാം പ്രതിയായതിങ്ങനെ..

കോഴിക്കോട്ടെ മാങ്കാവുകാരുടെ പാവം രേഷ്മ, പ്രമുഖ ഫാഷൻ ഡിസൈനർ; ഭർത്താവ് തടഞ്ഞിട്ടും ബ്ലെസിയുമായി കൂട്ടുകൂടി ജീവിതം തകർത്തു; മയക്കുമരുന്നു കേസിൽ രേഷ്മ രംഗസ്വാമി ഒന്നാം പ്രതിയായതിങ്ങനെ..

കോഴിക്കോട്: രേഷ്മ രംഗസ്വാമി മയക്കുമരുന്നു കേസിൽ ഒന്നാം പ്രതിയോ? കോഴിക്കോട് മാങ്കാവുകാർക്ക് ഇതൊരിക്കലും വിശ്വസിക്കാനാവുന്നില്ല. ഫാഷൻ ഡിസൈനിങ് രംഗത്തു കത്തിനിൽക്കുന്ന രേഷ്മ പ്രമുഖയായ ഡ്രസ്സ് ഡിസൈനറാണെന്നാണ് നാട്ടുകാരുടെ ധാരണ. എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് ഇവർ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ പുറത്തിറക്കുന്നത്. ഏഴുവർഷത്തോളമായി രേഷ്മ രംഗസ്വാമി ഈ മേഖലയിൽ സജീവമാണ്. ഡിസൈനിങ് മേഖലയിലെ പരിചയമാണ് ഇവർക്ക് സിനിമാ രംഗത്തുള്ളവരുമായി സൗഹൃദം സമ്മാനിച്ചത്. കടവന്ത്രയിലെ ഫ്‌ളാറ്റിൽനിന്നും പിടിയിലായ സംവിധായിക ബ്ലെസിയുമായി ഇവർക്ക് വർഷങ്ങളുടെ പരിചയമാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തിലുള്ള സൗഹൃദമാണ് രേഷ്മയെ കടുത്ത മയക്കുമരുന്നുപയോഗത്തിലേക്ക് നയിച്ചതെന്നും പൊലീസ് സൂചിപ്പിക്കുന്നു.

ആറു വർഷം മുൻപ് വിവാഹിതയായ രേഷ്മ വഴിവിട്ട പോക്കുമൂലം വിവാഹമോചനത്തിന്റെ വക്കിലാണ്. തിരുവനന്തപുരം സ്വദേശിയും ഓൺലൈൻ ബിസിനസ്സുകാരനുമായ സൂരജാണ് ഭർത്താവ്. വീട്ടുകാരുടെ എല്ലാവിധ അനുഗ്രഹാശിസുകളോടെയായിരുന്നു വിവാഹം. എന്നാൽ പിന്നീട് ഇവർ തമ്മിൽ അകൽച്ച സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബ്ലെസിയുമായുള്ള അടുപ്പം വേണ്ടെന്ന് സൂരജ് നിരവധി തവണ ഉപദേശിച്ചിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെയുള്ള ഇവളുടെ പെരുമാറ്റമാണ് ഭർത്താവിനെ ചൊടിപ്പിച്ചത്. നേരത്തെ ലഫ്റ്റനന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ഭർത്താവ്. രേഷ്മയുടെ വഴിവിട്ട പോക്കിനെ തുടർന്ന് ഒന്നര വർഷത്തോളമായി ഇവർ അകൽച്ചയിലാണ്.

ഇപ്പോൾ മറൈൻ ഡ്രൈവിലെ 'ഗ്രീൻ ഏക്കേഴ്‌സ്' എന്ന ഫ്‌ളാറ്റിൽ താമസിക്കുന്ന രേഷ്മയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോഡലിംഗിനായി ചെന്നൈ, ഗോവ, ബാംഗഌർ എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങുകയായിരുന്നു രേഷ്മ. ഭാര്യ എവിടെയാണെന്ന് പോലും അറിയാൻ ഭർത്താവായ സൂരജിന് സാധിക്കാതെ വന്ന അവസരങ്ങളുമുണ്ടായി. രേഷ്മ വല്ലപ്പോഴും മാത്രമാണ് ഭർത്താവിനെ കാണാൻ എത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ലഹരിക്ക് പിന്നാലെ പായുന്നതിനിടെ അവർ കുടുംബത്തെയെല്ലാം മറക്കുകയായിരുന്നു.

ഗോവയിൽനിന്ന് കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ചത് രേഷ്മയാണെന്നും രേഷ്മയുടെ ജീൻസിന്റെ പോക്കറ്റിൽ നിന്നാണ് കൊക്കെയ്ൻ കണ്ടെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ താൻ തുടക്കക്കാരിയാണെന്നും എങ്ങനെയുണ്ടെന്ന് ഉപയോഗിച്ചു നോക്കാനാണ് സാധനം കൊണ്ടുവന്നതെന്നുമാണ് രേഷ്മ അന്വേഷണ സംഘത്തോടു പറഞ്ഞത്. എന്നാൽ ഇതു പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഫ്‌ളാറ്റിൽ നിന്ന് പിടിയിലായ എല്ലാവർക്കും മുൻപേതന്നെ മയക്കുമരുന്ന് ഉപയോഗിച്ച് പരിചയമുണ്ടെന്നാണ് പൊലീസ് ഭാഷ്യം. രേഷ്മ മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

എറണാകുളത്താണ് താമസമെങ്കിലും അടിക്കടി രേഷ്മ കോഴിക്കോട്ടെ വീട്ടിലും എത്താറുണ്ട്. വീട്ടുകാർക്ക് മകളുടെ വഴിവിട്ടപോക്കിനെക്കുറിച്ച് ഒരു മുൻധാരണയും ഉണ്ടായിരുന്നില്ല. മാങ്കാവിലെ ഇടത്തരം കുടുംബമാണ് രേഷ്മയുടേത്. അച്ഛൻ രംഗസ്വാമി ചെറിയൊരുരു പലചരക്കു കച്ചവടക്കാരനാണ്. വീട്ടുകാരോടും നാട്ടുകാരോടും തികഞ്ഞ സൗഹൃദം പുലർത്തുന്ന രേഷ്മയുടെ അറസ്റ്റ് ഒരു നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

മങ്കാവിൽ ജീവിക്കുന്ന വേളയിൽ പാവപ്പെട്ട കുട്ടിയായിരുന്നു രേഷം. കോഴിക്കോട്ടെ വിദ്യാഭ്യാസം കഴിഞ്ഞ് എട്ടു വർഷം മുൻപാണ് രേഷ്മ രംഗസ്വാമി കൊച്ചിയിൽ എത്തിയത്. കൊച്ചി പോലൊരു നഗരത്തിലെ മെട്രോ ജീവിതമാണ് രേഷ്മയെ വഴിതെറ്റിച്ചതെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. തികഞ്ഞ ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP