1 usd = 71.20 inr 1 gbp = 88.85 inr 1 eur = 78.61 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.39 inr
Sep / 2019
19
Thursday

ആഗോള വിപണിയിൽ എണ്ണ വില കൂടിയതോടെ ഇന്ധന വില വർദ്ധിപ്പിച്ച് ന്യൂസിലന്റും; വരും ദിവസങ്ങളിൽ വില ഉയരുമെന്ന സൂചനയിൽ പമ്പുകളിൽ തിരക്ക് കൂടി; പല നഗരങ്ങളിലും വില ഉയർന്ന് തുടങ്ങി

സ്വന്തം ലേഖകൻ
September 18, 2019 | 11:50 am

സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില ബാരലിന് പതിനൊന്ന് ഡോളറിലേറെ വർധിച്ചതോടെ രാജ്യത്ത് ഇന്ധന വില ഉയരുമെന്ന് സൂചന. ആഗോള വിലയിൽ ഉണ്ടായ വില വർദ്ധനവിന് പിന്നാലെ പല നഗരങ്ങളിലും വില ഇതിനോടകം തന്നെ ഉയർത്തിയിട്ടുമുണ്ട്.മാത്രമല്ല വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് സൂചന. വിലയിൽ 5 മുതൽ 10 ശതമാനം വരെ വർദ്ധനവ് വന്നേക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തന്നത്. ഇതോടെ ഇന്നലെ മുതൽ രാജ്യത്തെ പമ്പുകളിൽ വാഹനങ്ഹളുടെ നീണ്ട നിരയാണ്.ഇന്ധന കമ്പനികളായ ഇസഡ് എനർജി, ബിപി എന്നിവ വില ഉയർത്തു...

മീസൽസ് രോഗം ന്യൂസിലന്റ് വ്യാപകമായ പടരുന്നതോടെ ജനങ്ങൾ ഭീതിയിൽ; ഇത് വരെ റിപ്പോർട്ട് ചെയ്തത് ആയിരത്തിലധികം കേസുകൾ

September 05 / 2019

രാജ്യത്ത് വ്യാപകമായി മീസൽസ് രോഗം പടരുന്നത് ജനങ്ങളിൽ ഭീതി പടർത്തുന്നു,. അഞ്ചാം പനി ബാധിച്ചവരുടെ എണ്ണം 1000 ത്തിന് മുകളിലാണെന്നാണ് ആരോഗ്യ വിദഗ്ദധർ പുറത്ത് വിട്ട കണക്കുകളിൽ പറയുന്നത്. ഇതുവരെ 1051 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് - ഇതിൽ 877 എണ്ണം ഓക്ലാൻഡിലാണ്. 2019 ജനുവരി ഒന്നിനും സെപ്റ്റംബർ 5 നും ഇടയിൽ രോഗബാധിതരായവരുടെ എണ്ണമാണിത്. രോഗം വ്യാപകമായി പടർന്നതോടെ ജനങ്ങളും ആശങ്കയിലാണ്. ചുമ, തുമ്മൽ എന്നിവ വഴിയാണ് കൂടുതലായും രോഗം പടരുക. പനി, ചുമ, മൂക്കൊലിപ്പ്, ചുണങ്ങ് എന്നിവയൊക്കെ രോഗത്തിന്റെ ലക്ഷണങ്ങളാണെന...

തൊഴിലാളികൾക്ക് ലിവിങ് വേതനം നല്കുന്ന രണ്ടാമത്തെ നഗരമാകാൻ ഡ്യുനെഡിൻ സിറ്റി കൗൺസിൽ; തൊഴിലാളികൾക്ക് വേതനമായി നല്കുക മണിക്കൂറിന് 21.15 ഡോളർ

September 03 / 2019

വെല്ലിങ്ടൺ സിറ്റി കൗൺസിലിന് പിന്നാലെ തൊഴിലാളികൾക്ക് ലിവിങ് വേതനം നല്കാൻ ഡ്യുുനെഡിൻ സിറ്റി കൗൺസിലും തീരുമാനിച്ചു.ആയിരത്തിലധികം തൊഴിലാളികൾക്ക് ഇതോടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാകും. നിലവിൽ ലിവിങ് വേതനമായി നിശ്ചയിട്ടുള്ളത് മണിക്കൂറിന് 21.15 ഡോളറാണ്. ഇത് സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തേക്കാൾ 3.45 പൗണ്ട് കൂടുതലാണ്.    ...

കാന്റർബറിയിലെ ആശുപത്രികളിലെ ഫാർമസി ജീവനക്കാർ സമരത്തിന്; നാല് ദിവസം നീളുന്ന ജീവനക്കാരുടെ സമരം വെള്ളിയാഴ്‌ച്ച മുതൽ

August 27 / 2019

കാന്റർബറിയിലെ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ട് ഫാർമസി ജീവനക്കാർ സമരത്തിനിറങ്ങുന്നു. നാല് ദിവസം നീളുന്ന സമരം അടുത്ത വെള്ളിയാഴ്‌ച്ച ആരംഭിക്കുമെന്നാണ് ജീവനക്കാരുടെ യൂണിയൻ അറിയിച്ചിരിക്കുന്നത്. ക്രൈസ്റ്റ്ചർച്ച്, ഹിൽമോർട്ടൻ, ബർവുഡ്, ആഷ്ബർട്ടൺ ആശുപത്രികളിലെ കാന്റർബറി ഡിസ്ട്രിക്റ്റ് ഹെൽത്ത് ബോർഡ് (സിഡിഎച്ച്ബി) ജോലി ചെയ്യുന്ന 98 ഫാർമസിസ്റ്റുകൾ, ഫാർമസി ടെക്‌നീഷ്യന്മാർ, ഫാർമസി അസിസ്റ്റന്റുമാർ എന്നിവരെ പ്രതിനിധികരിക്കുന്ന അപെക്‌സ് യൂണിയൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അടുത്ത വെള്ള...

പതിനാല് ശതമാനം ശമ്പള വർദ്ധനവ് സർക്കാർ ഉറപ്പ് നല്കിയതോടെ സമരത്തിൽ നിന്ന് പിന്മാറാനുറപ്പിച്ച് സെക്കന്ററി പ്രിൻസിപ്പിൾമാർ; ഏറ്റവും പുതിയ ശമ്പള ഓഫറിന് കൈയടിച്ച് യൂണിയൻ

August 21 / 2019

സെക്കൻഡറി പ്രിൻസിപ്പൽമാരും സർക്കാരും തമ്മിൽ നിലനിന്നിരുന്ന വാദപ്രതിപാദങ്ങൾ ക്കൊടുവിൽ ഇന്നലെ സർക്കാർ മുമ്പോട്ട് വച്ച ശമ്പള വർദ്ധനവ് അടങ്ങുന്ന കരാർ അംഗീകരിക്കാൻ പ്രിൻസിപ്പൾമാരുടെ യൂണിയൻ തീരുമാനിച്ചു. ഇതോടെ അടുത്താഴ്‌ച്ച നടത്താനിരുന്ന സമരം പിൻവലിച്ചു. കരാറിന്റെ മൂന്ന് വർഷത്തെ കാലാവധിയിൽ പ്രിൻസിപ്പൽമാർക്ക് ശരാശരി 14.5 ശതമാനം ശമ്പള വർദ്ധനവ്, ആറ് ആഴ്ച വാർഷിക അവധി, യൂണിയൻ അംഗങ്ങൾക്ക് 500 ഡോളർ നൽകൽ എന്നിവ ഉൾപ്പെടുന്ന കരാറിനാണ് അംഗീകാരം ആയത്. ഇതോടെ മാസങ്ങൾ നീണ്ട ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കുംഅവസാനമായി. സ...

ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാതെ ബസ് സർവ്വീസുകൾ നിർത്തലാക്കുന്നു; തിരക്കേറിയ സമയങ്ങളിൽ പോലും ബസ് സർവ്വീസുകൾ ഓടുന്നില്ല; നിർത്തലാക്കിയ സർവ്വീസുകളുടെ എണ്ണം 46 ആയി

August 14 / 2019

രാജ്യത്ത് സർവ്വീസുകൾ നടത്തുന്ന ബസ് സർവ്വീസായ ട്രാൻസർബൻ ആവശ്യത്തിന് ഡ്രൈവർമാരില്ലാതെ വലയുന്നു. വേണ്ടത്ര ഡ്രൈവർമാർ ഇല്ലാതായാതോടെ തിരക്കേറിയ സമയങ്ങിൽ പോലും സർവ്വീസുകൾ റദ്ദാക്കുകയാണിപ്പോൾ. നിലവിൽ 46 സർവ്വീസുകൾ വരെ വെട്ടിച്ചുരുക്കിയതായി കമ്പനി അറിയിച്ചു. ഡ്രൈവർമാരുടെ അഭാവം മൂലം ഗ്രേറ്റർ വെല്ലിങ്ടൺ റീജിയണൽ കൗൺസിൽ 25 ട്രാൻസർബൻ ബസ് സർവീസുകൾ റദ്ദാക്കിയതോടെയാണ് വെട്ടിച്ചുരുക്കുന്ന സർവ്വീസുകളുടെ എണ്ണം വീണ്ടും ഉയർന്നത്.നഗരത്തിലെ 50 ശതമാനം ബസ് സർവീസുകളാണ് ട്രാൻസർബൻ ആണ് നടത്തുന്നത്. നിലവിൽ 50 ഫുൾ ടൈം ഡ്രൈവർമര...

ഓക് ലന്റ് അടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിൽ വീട് വില കുത്തനെ ഇടിയുന്നു; സർവേ നടത്തിയ പതിനഞ്ച് നഗരങ്ങളിൽ ആറിടങ്ങളിലും വില ഇടിവ്

August 07 / 2019

രാജ്യത്തെ പ്രധാന നഗരങ്ങളിലൊക്കെയും വീട് വില കുത്തനെ ഇടിയുന്നതായി സൂചന. ക്യൂ വി നടത്തി പഠനത്തിലാണ് വീട് വില കുത്തനെ കുറയുന്നതായി കണ്ടെത്തിയത്. സർവ്വേയിൽ പങ്കെടുത്ത 14 ഓളം നഗരങ്ങളിൽ ആറിടങ്ങളിലും വില ഇടിഞ്ഞതായാണ് കണ്ടെത്തിയത്. പ്രധാന നഗരങ്ങളിലൊന്നായ ഓക് ലന്റിൽ വാർഷികാടിസ്ഥാനത്തിൽ 2.6 ശതമാനം വരെ വില കുറഞ്ഞു. കൂടാതെ ടൗരങ്കയിൽ .03 ശതമാനവും, ഹാമിൽട്ടണിൽ .1 ശതമാനവും റൊട്ടൂറ ക്യൂൻസ്ലാറ്റ് സ്ഥലങ്ങളിൽ 1. 5 ശതമാനവും. ആണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ വില അടിഞ്ഞത്. എന്നാൽ ക്രൈസ്റ്റ് ചർച്ചിൽ വില ഓരേ പോലെ തുടരുകയാ...

Latest News