ഹൗസിങ് ആൻഡ് ട്രാൻസ്പോർട് ക്യാബിനറ്റ് മിനിസ്റ്റർ ഫിൽ ടൈഫോർഡ് മുഖ്യാതിഥിയാകും; ഓണസദ്യയും, പുലികളിയും മറ്റ് കൂട്ടാനെത്തും; ഓക് ലന്റ് മലയാളി സമാജം ഓണാഘോഷം 18ന്
August 13, 2018 | 10:25 AM IST | Permalink

ബ്ലെസൻ എം ജോസ്
ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്ലാൻഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം ' തിരുവോണം 2018 ' ഓഗസ്റ്റ് 18 ന് മഹാത്മാഗാന്ധി സെന്ററിൽ (145 ന്യൂ നോർത്ത് റോഡ് ഈഡൻ ടെറസ് ) നടത്തും.ന്യുസിലാൻഡിലെ ഹൗസിങ് ആൻഡ് ട്രാൻസ്പോർട് ക്യാബിനറ്റ് മിനിസ്റ്റർ ഫിൽ ടൈഫോർഡ് ആയിരിക്കും മുഖ്യാതിഥി.
കിവി ഇന്ത്യൻ എംപി മാരായ കൺവെൽജിത് സിങ് ബക്ഷിയും, പരംജിത് പരമാർ എം പി, മൈക്കിൾ വുഡ് എം പി,ഗവണ്മെന്റ് ഓഫ് ഇന്ത്യ യുടെ ഓക്ലാന്റിലെ കോൺസുലാർ ആയ ഭവ ദില്ലനും ,മറ്റു കമ്മ്യൂണിറ്റി ലീഡേഴ്സും ഓണാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.ചെണ്ടമേളം ,താലപ്പൊലി ,പുലികളി തുടങ്ങിയവ ഈ വർഷത്തെ പ്രത്യേകതകൾ ആയിരിക്കും.ഈ വർഷത്തെ ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ കലാ, സ്പോർട്സ് എന്നി മത്സര വിജയികൾക്ക് സമ്മാന ദാനം , സമാജത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ സുവനീർ ''ദർപ്പണം ' പ്രകാശനവും ഓണാഘോഷത്തിൽ വച്ച് നടക്കും.
കേരളത്തിന്റെ വിവിധ പാരമ്പര്യ കല സംസാകാരിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയിലേക്കും ഓക്ലാന്റിലെ എല്ലാ മലയാളി കുടുംബങ്ങളെയും വിദ്യാർത്ഥി സുഹൃത്തുക്കളെയും സമാജം കമ്മിറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .1500 പേർക്ക് വിഭവ സമൃദ്ധമായ ഓണസദ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കമ്മിറ്റി അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് 642102628951 സമാജം സെക്രട്ടറി .
PROMO VIDEO - https://www.facebook.com/284206978416009/videos/970750176428349/