Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓക്‌ലാൻഡിൽ മലയാളി സമാജത്തിന്റെ ഓണാഘോഷം പൊന്നോണം-14 30ന്

ഓക്‌ലാൻഡിൽ മലയാളി സമാജത്തിന്റെ ഓണാഘോഷം പൊന്നോണം-14 30ന്

ഓക്‌ലാൻഡ്: ഓക്‌ലാൻഡ് മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം 30ന് അരങ്ങേറും. പൊന്നോണം 14 എന്നു പേരിട്ടിരിക്കുന്ന ആഘോഷപരിപാടികൾ ഓക്‌ലാൻഡിലെ മഹാത്മാഗാന്ധി സെന്ററിലാണ് (145, New North Load,Eden Terrace, Auckland) നടക്കുന്നത്.

വൈകുന്നേരം അഞ്ചിന് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടി ആരംഭിക്കുന്നത്. ശേഷം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്ത് നടക്കും. തുടർന്ന് ഓണസന്ദേശവും ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും സമാജത്തിന്റെ വാർഷിക പ്രസിദ്ധീകരണമായ ദർപ്പണം 2014 മാസികയുടെ പ്രകാശനവും നടക്കും. കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ ഉണ്ടായിരിക്കും.

തുടർന്ന് വൈവിധ്യമേറിയ കലാപരിപാടികൾ അരങ്ങേറും. ഈ പൊന്നോണം നാം ഒന്നിച്ച് എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഓണാഘോഷങ്ങളുടെ ഭാഗമാക്കാൻ അവസരം നൽകിക്കൊണ്ടുള്ള ആഘോഷപരിപാടിയാണ് സമാജം ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP